കാസര്‍കോട്:(www.kasargodvartha.com 09.05.2017) ജലക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ വെള്ളത്തിന്റെ അമിതോപയോഗം തടയാന്‍ വാഷ് ബെയ്‌സിനുകളിലെ ടാപ്പുകള്‍ അടച്ചുവെച്ചു. പകരം പാത്രത്തില്‍ വെള്ളം വെക്കുകയാണ്. മുക്കിയെടുക്കാനായി ചെറിയ കപ്പും ഉണ്ട്. ജലക്ഷാമം കഠിനമായതോടെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ പോലും പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലായിരിക്കുകയാണ്.
ഇത്തവണത്തെ വേനല്‍, കൈ കഴുകേണ്ട വെള്ളം പോലും വലിയ വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയിലേക്ക് എത്തിച്ചുവെന്ന് നഗരത്തിലെ ഹോട്ടലുടമകള്‍ പറയുന്നു. പല ഹോട്ടലുകളിലും ടാപ്പില്‍ നിന്ന് വെള്ളം അമിതമായി പാഴാക്കുകയാണ്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ആവശ്യത്തിലധികം വെള്ളം ഉപയോഗിക്കുകയും ചില സമയങ്ങളില്‍ ടാപ്പ് തുറന്നിട്ട് പോവുകയും ചെയ്യുന്നു. ഇതേ തുടര്‍ന്നാണ് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വാഷ് ബെയ്‌സിനുകളിലെ ടാപ്പുകള്‍ പൂട്ടി അത്യാവശ്യത്തിന് വേണ്ടിയുള്ള വെള്ളം മാത്രം പാത്രത്തില്‍ നിറച്ചുവെച്ചുതുടങ്ങിയത്.
വലിയ പാത്രങ്ങളില്‍ വെള്ളം നിറച്ച് വാഷ് ബേസിന് മുന്നില്‍ വയ്ക്കുകയാണ് ഹോട്ടലുടമകള്‍. മഴയെത്തുന്നത് വൈകിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ഇനിയും മഴ വൈകിയാല്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടേണ്ട സ്ഥിതി വരുമെന്നും ഹോട്ടലുടമകള്‍ ആശങ്ക പ്രകടിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, Kasaragod, News, Hotel, Water, Food, Rain, Wash basin, Water shortage; Wash basin taps closed.