കാഞ്ഞങ്ങാട്: (www.kasargodvartha.com 02/05/2017) ജല ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. ആശുപത്രിയിലെ എല്ലാവാര്‍ഡുകളിലും കിടത്തി ചികിത്സ അസാധ്യമായതായാണ് വിവരം.
ഒരു തുള്ളി വെള്ളം പോലുമില്ലാത്തതിനാല്‍ പേവാര്‍ഡ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ജലക്ഷാമം കാരണം പേവാര്‍ഡിലെ മൂത്രപ്പുരയും കക്കൂസും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മറ്റ് വാര്‍ഡുകളുടെ അവസ്ഥയും ദയനീയമാണ്. ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ഈ വാര്‍ഡുകളിലെ കക്കൂസുകളും വൃത്തിഹീനമാണ്.
രോഗികളില്‍ പലരും ചികിത്സ അവസാനിപ്പിച്ച് ആശുപത്രിയില്‍ നിന്നും കൂട്ടപലായനം ചെയ്തുതുടങ്ങി. ജില്ലാ ആശുപത്രിയിലെ ജലവിതരണം കാര്യക്ഷമമാക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ല. സ്വന്തം ആവശ്യങ്ങള്‍ക്ക് രോഗികള്‍ പുറത്തുനിന്നും വെള്ളം ശേഖരിച്ചുകൊണ്ടുവരേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്.
സഹായത്തിന് ആരുമില്ലാത്ത രോഗികളാണ് ഏറെ കഷ്ടപ്പെടേണ്ടിവരുന്നത്. ജില്ലാ ആശുപത്രിയലെ ഇത്തരമൊരു അവസ്ഥ സ്വകാര്യാശുപത്രികളാണ് പരമാവധി മുതലെടുക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, District Hospital, Water, Treatment, Patient's, Water shortage in district hospital.