city-gold-ad-for-blogger

വേക്കപ്പ് സമര്‍പ്പണം 2017ന്റെ ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 05.05.2017) വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സിന്റെ 2017 ലെ വിവിധയിനം പരിപാടിയായ 'സമര്‍പ്പണ'ത്തിന്റെ ലോഗോ പ്രകാശനം ബിഗ് ബസാര്‍ ബില്‍ഡിംഗിലെ ഓഫീസില്‍ വെച്ച് ചെയര്‍മാന്‍ അസീസ് അബ്ദുല്ല, യുവസംരംഭകന്‍ മെഹ്ഫൂസ് എം ഡിയ്ക്ക് നല്‍കി നിര്‍വഹിച്ചു. ജി സി സിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരും തദ്ദേശികളായ അംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

അതിര്‍ത്തി കാക്കുന്ന വീര ജവാന്‍മാര്‍ക്കുള്ള ആദ്യ സമര്‍പ്പണം 'ഉള്ളം ത്രസിക്കുന്ന പാട്രിയോസം' മെയ് 15ന് മൂവിമാക്‌സ് തീയേറ്റര്‍ കോംപ്ലക്‌സില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് സിനിമാ സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദേശ സ്‌നേഹത്തിന്റെ കഥ പറയുന്ന സിനിമാ പ്രദര്‍ശനവും ഉണ്ടായിരിക്കും. പരിപാടിയുടെ സ്വാഗത സംഘം ചെയര്‍മാനായി ടി എ മുഹമ്മദ് കുഞ്ഞി തൈവളപ്പിനേയും ജനറല്‍ കണ്‍വീനറായി ഹമീദ് കാവിലിനെയും ട്രഷററായി മഹ്ഫൂസ് എം ഡിയെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: വൈസ് ചെയര്‍മാന്‍- റഫീഖ് പി ചെര്‍ക്കളം, മുനീര്‍ മുഗു, ഇര്‍ഷാദ് ആലൂര്‍. ജോയിന്റ് കണ്‍വീനര്‍: ടി കെ ജലാലുദ്ദീന്‍, കെ പി സിറാജുദ്ദീൻ വിദ്യാനഗർ, മീഡിയ ആന്‍ഡ് പബ്ലിസിറ്റി: മധൂര്‍ ഷരീഫ്, എബി കുട്ടിയാനം, ഖയ്യൂം മാന്യ. ഫുഡ് ആന്‍ഡ് അക്കമ്മഡേഷന്‍: അഷ്‌റഫ് ബെദിര, ഹാരിസ് ടി കെ. സ്‌റ്റേജ് ആന്‍ഡ് ഡക്കറേഷന്‍: താജിഫ്, നാസര്‍ പള്ളം, ഖലീല്‍ തൈവളപ്പ്, മഅസൂം സ്‌കാനിയ, മുനീര്‍ പൈക്ക. പി ആര്‍ ഒ: അഷ്‌കര്‍ ബെള്ളൂര്‍.

ചെയര്‍മാന്‍ അസീസ് അബ്ദുല്ല അധ്യക്ഷനായ യോഗത്തില്‍ സ്‌കാനിയ ബെദിര സ്വാഗതവും അഷ്‌റഫ് യേനപ്പോയ നന്ദിയും പറഞ്ഞു. സലാം കു ന്നില്‍, യൂസുഫ് ഹൈദര്‍, ഉമര്‍ ഹാജി ആലൂര്‍, മുനീര്‍ പൈക്ക എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

വേക്കപ്പ് സമര്‍പ്പണം 2017ന്റെ ലോഗോ പ്രകാശനം ചെയ്തു

Keywords : Kasaragod, Logo, Release, Programme, Inauguration, Wake Up, Samarpanam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia