Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റ് വ്യാപാര മഹോത്സവം നടത്തും

ചെര്‍ക്കള മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചെര്‍ക്കള ടൗണിലേയും ഇന്ദിരാനഗര്‍ Kasaragod, Press meet, Kerala, Merchant-association, Nationalist banks, Prize, Free gift coupon.
കാസര്‍കോട്: (www.kasargodvartha.com 19.05.2017) ചെര്‍ക്കള മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചെര്‍ക്കള ടൗണിലേയും ഇന്ദിരാനഗര്‍ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും അസോസിയേഷന്‍ മെമ്പര്‍മാരെ മാത്രം ഉള്‍പ്പെടുത്തി മെയ് 20 മുതല്‍ സെപ്തംബര്‍ 20 വരെ വ്യാപാര മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ചെര്‍ക്കള മേഖലയില്‍ നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ വന്നിരിക്കുകയാണ്. നാലോളം നാഷണലിസറ്റ് ബാങ്കുകള്‍ അടുത്ത കാലത്തായി പ്രവര്‍ത്തനം തുടങ്ങി. ചെര്‍ക്കളയിലെ പുതിയ സ്ഥാപനങ്ങളെയും, പ്രധാനപ്പെട്ട സ്ഥാപനങ്ങളെയും ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തി ചെര്‍ക്കളയില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.


മേളയോടനുബന്ധിച്ച് നിശ്ചിത തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യ സമ്മാന കൂപ്പണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും. ഈ കൂപ്പണ്‍ ജൂണ്‍ മുതലുള്ള എല്ലാ ശനിയാഴ്ചകളിലും 5 മണിക്ക് നറുക്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നല്‍കും. ചെര്‍ക്കളയിലെ ഏതെങ്കിലും കടകള്‍ക്ക് മുമ്പില്‍ വെച്ചാണ് ആഴ്ച നറുക്കെടുപ്പ് നടത്തുക. കൂടാതെ സെപ്തംബര്‍ 20ന് ബംബര്‍ സമ്മാനമായി 5 ഭാഗ്യശാലികള്‍ക്ക് ഹോണ്ടാ ആക്ടീവ 4 ജി സ്‌കൂട്ടറുകളും സമ്മാനമായി നല്‍കും. വര്‍ഷങ്ങള്‍ നീണ്ട വ്യാപാര ബന്ധത്തിന് ചെര്‍ക്കളയിലെ വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷരീഫ്‌, ബി എം ഷെരീഫ്, അശോകന്‍ നമ്പ്യാര്‍, കെ എ മുഹമ്മദ് കുഞ്ഞി, സമീര്‍ ടി എം, കെ മുഹമ്മദ കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Press meet, Kerala, Merchant-association, Nationalist banks, Prize, Free gift coupon, Vyapari Vyavasayi Ekopana Samithi Cherkkala unit trade fair to start on 20.