city-gold-ad-for-blogger

മംഗളൂരു വിമാനത്താവളം ഡയറക്ടറായി വി വി റാവുവിനെ നിയമിച്ചു

മംഗളൂരു: (www.kasargodvartha.com 02.05.2017) മംഗളൂരു വിമാനത്താവളം ഡയറക്ടറായി വി വി റാവുവിനെ നിയമിച്ചു. അമൃത്‌സറിലെ ശ്രീ ഗുരുരാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവള മുന്‍ ഡയറക്ടറായിരുന്നു അദ്ദേഹം. തിങ്കളാഴ്ച മംഗളൂരു വിമാനത്താവളം ഡയറക്ടറായി ചുമതലയേറ്റു.

2012 മുതല്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടറായിരുന്ന ജി ടി രാധാകൃഷ്ണനെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റി നിയമിച്ചിരുന്നു. 2004 - 2010 കാലത്ത് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ എഞ്ചിനീയറിംഗ് പ്രൊജക്ടുകളുടെ തലവനായി പ്രവര്‍ത്തിച്ച രാധാകൃഷ്ണന്‍ പിന്നീട് ഡയറക്ടറായി നിയമിതനാവുകയായിരുന്നു.

റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടങ്ങളുടെ പ്രൊജക്ടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതില്‍ രാധാകൃഷ്ണന്‍ മുഖ്യ പങ്കുവഹിച്ചു. ഡയറക്ടറായി ചുമതലയേറ്റതോടെ വിമാനത്താവളത്തിലെ അടിസ്ഥാനസൗകര്യങ്ങളുടെ വളര്‍ച്ചയ്ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മംഗളൂരു വിമാനത്താവളം ഡയറക്ടറായി വി വി റാവുവിനെ നിയമിച്ചു

Keywords:  Mangalore, Airport, News, National, Director, V V Ravu, Radhakrishnan, Terminal, runway, VV Rao is new director of Mangaluru International Airport. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia