Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വല്‍ക്കരണത്തിന് പ്രോത്സാഹനമേകി വോഡഫോണിന്റെ സൂപ്പര്‍ വൈഫൈ

തങ്ങളുടെ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും ഉപഭോക്താക്കള്‍ക്കും സുരക്ഷിതമായ തടസങ്ങളില്ലാത്ത അതിവേഗ വയര്‍ലെസ് ശൃംഖല ലഭ്യമാക്കുകയും അവരെ സ്വ Top-Headlines, Kochi, news, Kerala, Business, Office, Vodafone, Super WiFi, Wire Less.
കൊച്ചി: (www.kasargodvartha.com 08.05.2017) തങ്ങളുടെ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും ഉപഭോക്താക്കള്‍ക്കും സുരക്ഷിതമായ തടസങ്ങളില്ലാത്ത അതിവേഗ വയര്‍ലെസ് ശൃംഖല ലഭ്യമാക്കുകയും അവരെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഡിവൈസുകളില്‍ കണക്ടഡ് ആകാന്‍ സഹായിക്കുകയും ചെയ്യുക എന്നത് ഇന്ന് എല്ലാ സ്ഥാപനങ്ങളുടേയും ആവശ്യമാണ്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ മൊബൈല്‍ ഉപകരണങ്ങളിലേക്കു മാറുന്ന ഇക്കാലത്ത് ഉപഭോക്തൃ മേഖലയ്ക്കും ബിസിനസ് ഓട്ടോമേഷനും പ്രവര്‍ത്തന മികവിനും വേണ്ടി വിവിധ ഡിജിറ്റല്‍ മുന്നേറ്റങ്ങളാണ് സ്ഥാപനങ്ങള്‍ നടത്തി വരുന്നത്.

ഇന്ത്യന്‍ സ്ഥാപനങ്ങളെ തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നതിനായി വോഡഫോണ്‍ ബിസിനസ് സര്‍വീസ് വോഡഫോണ്‍ സൂപ്പര്‍ വൈഫൈ എന്ന പേരില്‍ ഒരു ഇന്ത്യന്‍ ടെലികോം സേവനദാതാവ് മുന്നോട്ടു വെക്കുന്ന ആദ്യ എന്റര്‍പ്രൈസ് വൈഫൈ നെറ്റ് വര്‍ക്ക് അവതരിപ്പിച്ചു. സംയോജിതവും വേഗതയേറിയതും ആശ്രയിക്കാവുന്നതും ജീവനക്കാര്‍ക്കും അതിഥികള്‍ക്കും ഉപഭോക്താക്കള്‍ക്കും വയര്‍ലെസ് ശൃംഖലയായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങള്‍ക്കു വേണ്ടി പൂര്‍ണമായി ആസൂത്രണം ചെയ്തിട്ടുള്ള വൈഫൈ സേവനമാണ് സൂപ്പര്‍ വൈഫൈ. എല്ലാ ദിവസവും മുഴുവന്‍ സമയവും വിദൂര നിരീക്ഷണവും ആസൂത്രണവും സാധ്യമാകുന്ന ജീവനക്കാര്‍ക്കും അതിഥികള്‍ക്കും ഉപഭോക്താക്കള്‍ക്കും അവരുടെ സൈറ്റുകളിലും ലൊക്കേഷനുകളിലും നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്നതാണിത്. ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്ന സുരക്ഷിതമായ വയര്‍ലെസ് കണക്ടിവിറ്റി ലഭ്യമാക്കുന്ന ഇത് കൂടുതല്‍ സൗകര്യങ്ങളും മൊബിലിറ്റിയുമാവും ജീവനക്കാര്‍ക്കും അതിഥികള്‍ക്കും ഒരു പോലെ ലഭ്യമാക്കുക.

 Top-Headlines, Kochi, news, Kerala, Business, Office, Vodafone, Super WiFi, Wire Less.
ഓഫീസുകളും വിദ്യാഭ്യാസ കാമ്പസുകളും ചെറുകിട കച്ചവട സ്ഥാപനങ്ങളും വെയര്‍ ഹൗസുകളും ഫാക്ടറികളും ആശുപത്രികളും അടക്കമുള്ള ചെറുകിട, ഇടത്തരം, വന്‍കിട സ്ഥാപനങ്ങളിലെല്ലാം വോഡഫോണ്‍ സൂപ്പര്‍ വൈഫൈ വളരെ എളുപ്പത്തില്‍ ലഭ്യമാക്കാം. വളരെ ചെറിയ നിക്ഷേപത്തോടെയും സംയോജിതമായ നിയന്ത്രണ സംവിധാനത്തോടേയും സ്ഥാപനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ അതിവേഗ വൈഫൈ ശൃംഖല ആസ്വദിക്കാനാണ് ഇത് അവസരമൊരുക്കുക.

പൂര്‍ണമായി മാനേജു ചെയ്യപ്പെടുന്ന ഈ വൈഫൈ സേവനം ഓണ്‍ലൈന്‍ റിപോര്‍ട്ടിങും അനലറ്റിക്‌സ് പോര്‍ട്ടലും കൂടെ ലഭ്യമാക്കുന്നുണ്ട്. ഇതുവഴി നെറ്റ് വര്‍ക്ക് പ്രകടനം, ഉപയോഗം, ബിസിനസിനെ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ എന്നിവ സംബന്ധിച്ച് വൈഫൈ വിശകലനം ലഭിക്കാനും അവസരം ലഭിക്കും. വിവര സാങ്കേതികവിദ്യ, വിപണനം എന്നിവ സംബന്ധിച്ച് ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇതു ബിസിനസിനെ സഹായിക്കുകയും ചെയ്യും.

വോഡഫോണ്‍ സൂപ്പര്‍ വൈഫൈ വഴി ബിസിനസ് ഉപഭോക്താക്കള്‍ക്ക് അതുല്യമായ അളവില്‍ വളരാനും ആവശ്യങ്ങള്‍ക്കനുസരിച്ചു മാറ്റങ്ങള്‍ വരുത്താനും ഉള്ള സൗകര്യങ്ങളാണ് പൂര്‍ണ സുരക്ഷയോടും ആശ്രയത്തോടും കൂടിയ വൈഫൈയില്‍ കൂടി ലഭ്യമാകുകയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ബിസിനസ് സര്‍വീസസിന്റെ പ്രൊഡക്ട്‌സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അനില്‍ ഫിലിപ്പ് പറഞ്ഞു. ഇതിനു പുറമെ ഇവര്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള വയര്‍ലസ് അനുഭവങ്ങളും മുതല്‍ക്കൂട്ടാവും. ഇവ വാങ്ങുകയും കോണ്‍ഫിഗര്‍ ചെയ്യുകയും ആസൂത്രണം ചെയ്യുകയും അപ്‌ഗ്രേഡ് ചെയ്യുകയും അടക്കമുള്ള മേഖലകളില്‍ പൂര്‍ണ ആസൂത്രണമില്ലാത്ത വൈഫൈ മേഖലകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Kochi, news, Kerala, Business, Office, Vodafone, Super WiFi, Wire Less, Vodafone launches SuperWifi to boost digital transformation of organizations.