Join Whatsapp Group. Join now!
Aster MIMS 10/10/2023

മാതാവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ സഹോദരി പുത്രിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു

മാതാവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ സഹോദരി പുത്രിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു. സൗത്ത് പുത്തലം പാമ്പോടന്‍ മുഹമ്മദിന്റെ മക്കളായ ഹസീനയുടെ മകള്‍ റിമ ഫാത്തിമ (ഒമ്പത്), സോ Death, Girl, hospital, House, Treatment, Medical College, Student, Vacation, Pond, Thursday, Areekode, Search, Playing.
അരീക്കോട്: (www.kasargodvartha.com 12.05.2017) മാതാവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ സഹോദരി പുത്രിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു. സൗത്ത് പുത്തലം പാമ്പോടന്‍ മുഹമ്മദിന്റെ മക്കളായ ഹസീനയുടെ മകള്‍ റിമ ഫാത്തിമ (ഒമ്പത്), സോഫിയയുടെ മകള്‍ ആയിശ റൂബി (ആറ്) എന്നിവരാണ് മരിച്ചത്.

അവധിക്കാലം ചെലവഴിക്കുന്നതിനായി മാതാവിന്റെ വീട്ടില്‍ വിരുന്നിനെത്തിയതാണ് ഇരുവരും. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള കുളത്തില്‍ വ്യാഴാഴ്ച വൈകീട്ടോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അരീക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.


വണ്ടൂര്‍ കാരാട് പരുത്തിക്കുന്നന്‍ ശമീറിന്റെ മകളായ റിമ ഫാത്തിമ വണ്ടൂര്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഊര്‍ങ്ങാട്ടിരി മൈത്ര കരീക്കുന്നന്‍ സഫ്വാന്റെ  മകളാണ് ആയിശ റൂബി. പുത്തലം ഇഖ്‌റഅ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Keywords: Death, Girl, hospital, House, Treatment, Medical College, Student, Vacation, Pond, Thursday, Areekode, Search, Playing.