Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രിപാ അഞ്ചാം വാര്‍ഷികം: 'ശ്രീ രാഗം 2017' സംഘടിപ്പിച്ചു

ട്രിപാ അഞ്ചാം വാര്‍ഷികം 'ശ്രീ രാഗം 2017' വിവിധങ്ങളായ പരിപാടികളോടെ Inauguration, Medical-camp, Health awareness class.
ദുബൈ: (www.kasargodvartha.com 25.05.2017) ട്രിപാ അഞ്ചാം വാര്‍ഷികം 'ശ്രീ രാഗം 2017' വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. പ്രമുഖര്‍ അണിനിരന്ന കലാ സാംസ്‌കാരിക പരിപാടികള്‍ നിലവാരവും മികവും പുലര്‍ത്തിയിരുന്നു. പ്രശസ്ത സിനിമസംവിധായകനും നിര്‍മ്മാതാവും കേരള ഹോര്‍ട്ടികോര്‍പ്പിന്റെ ചെയര്‍മാനും ആയശ്രീ വിനയന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. ട്രിപയുടെ സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹം പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

Inauguration, Medical-camp, Health awareness class, Tripa 5th anniversary celebration.

പ്രസിഡന്റ് കെ. ആര്‍ സജയ കുമാര്‍ അധ്യക്ഷത നിര്‍വഹിച്ചു.'ട്രിപാ വിഷന്‍ 2018' എന്ന പുനരധിവാസ പദ്ധതി അദ്ദേഹം സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഷാജിമതിലകം, കിഴക്കന്‍ പ്രവിശ്യാ പോലീസ് മേധാവി ശ്രീ സുലൈമാന്‍ അല്‍ ജന്ദാല്‍, പ്രോഗ്രാം കണ്‍വീനര്‍ എം പ .കെ.ഷാജഹാന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

Inauguration, Medical-camp, Health awareness class, Tripa 5th anniversary celebration.

തുടര്‍ന്ന് നടന്ന ആദരിക്കല്‍ ചടങ്ങില്‍ തിരുവനന്തപുരം സ്വദേശികളും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രമുഖരുമായ ഇ. എം കബീര്‍, എം.കെ ഷാജഹാന്‍, ഷാജി ആല്‍ഫ, ഷിബു കുമാര്‍, രമേശ് കുമാര്‍, വര്‍ഷ വി. നായര്‍, സക്കീര്‍ ഹുസൈന്‍ പള്ളിപ്പുറം എന്നിവര്‍ക്ക് വിനയന്‍ ഉപഹാരം നല്‍കി ആദരിച്ചു. വിനയന് പ്രസിഡന്റ് കെ.ആര്‍ വിജയകുമാറും കേണല്‍ സുലൈമാന്‍ അല്‍ ജന്ദാലിന് ശ്രീ ഷാജി ആല്‍ഫയും ഉപഹാരം നല്കി. മുഹമ്മദ് അമീന്‍ ഖിറാഅത്ത് നിര്‍വഹിച്ചു. മേരി വിജയ് നയിച്ച വിജ്ഞാനപ്രദമായ ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

Inauguration, Medical-camp, Health awareness class, Tripa 5th anniversary celebration.

ജനറല്‍ സെക്രട്ടറി സക്കീര്‍ അബ്ദുല്‍ അസീസ് സ്വാഗതമാശംസിച്ചു. സെക്രട്ടറി വിനോദ് ജി പിള്ള കൃതജ്ഞത രേഖപ്പെടുത്തി. സെലിബ്രിറ്റി ഐഡിയ സ്റ്റാര്‍ ഫെയിം ശ്രീനാഥ് പരിപാടിയുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. തുടര്‍ന്ന് നിറഞ്ഞുകവിഞ്ഞ സദസ്സില്‍ നടന്ന 'ശ്രീ രാഗം 2017' എന്ന സംഗീത വിരുന്നില്‍ ശ്രീനാഥിനൊപ്പം പ്രവിശ്യയിലെ പ്രമുഖ കലാകാരന്‍ മാരും കലാകാരികളും അണിനിരന്നു. ലെനിന്‍ കുറുപ്പ്, അഞ്ജന ജയന്‍, ജൂഡിത്ത് പ്രസാദ്, കല്യാണി രാജ്കുമാര്‍ നിവേദിത്, ഇവാന്, ലെനു, ആരോണ്‍ എന്നിവരുടെ കലാ പ്രകടനങ്ങള്‍ ശ്രദ്ധേയമായി.

വര്‍ഷ നായര്‍, സന ഹക്കിം, അനാമിക രജി എന്നിവരുടെ നൃത്തവും അനുഗ്രഹ സ്‌കൂള്‍ ഓഫ് ഡാന്‍സ് ജുബൈല്‍, കണ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ സംഘനൃത്തങ്ങളും ഉന്നത നിലവാരം പുലര്‍ത്തി. പ്രശസ്ത മിമിക്രി കലാകാരനായ കലാഭവന്‍ നസീറിന്റെ പരിപാടികള്‍ സദസ്സില്‍ ചിരിയുടെ മാലപ്പടക്കം വിതറി.

പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും പരിശീലകരായ ഗുരുക്കന്‍ മാര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. റാം മെഡിക്കല്‍ സെന്ററില്‍ ഏര്‍പ്പെടുത്തിയിരുന്ന സൗജന്യ മെഡിക്കല്‍ പരിശോധന നൂറുകണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെട്ടു. ട്രിപാക്ക് ലഭിച്ച നോര്‍ക്കാ സാക്ഷ്യപത്രം ചടങ്ങിലെ സച്ച്ജുബൈല്‍ വിഭാഗം പ്രസിഡന്റ് സുനില്‍ കുമാറില്‍ നിന്നും കെ. ആര്‍ വിജയകുമാര്‍ ഏറ്റുവാങ്ങി.

റാഫി, അനില്‍ നായര്‍, ഷാനവാസ്, ഷാജഹാന്‍ ജെ, വിനോദ്, സുരേഷ് കുമാര്‍, സബിന്‍, ഫൈസല്‍, നാസ്സര്‍ കണ്ണ്, ജോബ്, സുനില്‍ കുമാര്‍, നസീം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Inauguration, Medical-camp, Health awareness class, Tripa 5th anniversary celebration.