Join Whatsapp Group. Join now!
Aster MIMS 10/10/2023

തൃശൂര്‍ പൂരത്തിന് ഇക്കുറിയും വെടിക്കെട്ടുണ്ടാകും: മന്ത്രി സുനില്‍കുമാര്‍

തൃശൂര്‍ പൂരത്തിന് ഇക്കുറിയും വെടിക്കെട്ടുണ്ടാകുമെന്ന് മന്ത്രി സുനില്‍കുമാര്‍ Thrissur, Pooram, Crackers, Permission, Minister, Paramekkavu,
തൃശൂര്‍: (www.kasargodvartha.com 01.05.2017) തൃശൂര്‍ പൂരത്തിന് ഇക്കുറിയും വെടിക്കെട്ടുണ്ടാകുമെന്ന് മന്ത്രി സുനില്‍കുമാര്‍. ചീഫ് കണ്‍ട്രോളര്‍ സാഹു ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും പൂരം ആഘോഷപൂര്‍വം നടക്കുമെന്നും മന്ത്രി അറിയിച്ചു.

നാഗ് പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളറുടെ അനുമതി വൈകിട്ട് നാലുമണിയോടെ തൃശൂര്‍ കളക്ടര്‍ക്ക് ലഭിക്കുകയും കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമുളള വ്യവസ്ഥകളോടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് വെടിക്കെട്ടിനുളള അനുമതി നല്‍കുകയും ചെയ്യും.

പൊട്ടാസ്യം ക്ലോറൈറ്റ് ചേര്‍ക്കാത്ത പടക്കങ്ങള്‍ ഉപയോഗിക്കാനുളള അനുമതി നല്‍കാനാണ് എക്‌സ്‌പ്ലോസീവ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങളുടെ സാമ്പിളുകള്‍ എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ നിര്‍ദേശ പ്രകാരം ശിവകാശി ലാബിലേക്ക് പരിശോധനയ്ക്ക് നല്‍കിക്കഴിഞ്ഞു.


എന്നാല്‍ അതേ സമയം വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ കുടമാറ്റത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ഇത്തവണ ഇലഞ്ഞിത്തറ മേളം ഉണ്ടാകില്ലെന്നും പാറമേക്കാവ് വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന പൂരത്തിന്റെ കൊടിയേറ്റവും ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കിയിരുന്നു. കൊടിയേറ്റത്തിന് ശേഷമുളള ഭഗവതിയുടെ എഴുന്നളളിപ്പിന് ആനകളുടെ അകമ്പടിയും ഉണ്ടായിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം

Keywords: Thrissur Pooram fireworks to be held under strict watch, Crackers, Permission, Minister, Paramekkavu, Elephant, Sample, Explosive Department, Celebration.