city-gold-ad-for-blogger

മഡിയന്‍കൂലോം കലശമഹോത്സവം: ഓലകൊത്തല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.05.2017) മഡിയന്‍കൂലോം കലശ മഹോത്സവത്തിന് മുന്നോടിയായുള്ള ഓലകൊത്തല്‍ ചടങ്ങ് അടോട്ട് കളരിയില്‍ വെച്ച് നടന്നു. ചടങ്ങില്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാന സ്ഥാനികന്മാരും ഭരണസമിതി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

ഓലകൊത്തി ദൈവജ്ഞന്‍ ലക്ഷണം പറഞ്ഞു. പഴയ സ്ഥാന കോയ്മ ശ്രീ അരവിന്ദാക്ഷന്‍ നായര്‍ കലശക്കാരെ പോര് ചൊല്ലി വിളിച്ചതോടെ ചടങ്ങ് അവസാനിച്ചു. കലശത്തിന് അലങ്കരിക്കാനുള്ള പൂക്കുല ശേഖരിക്കുന്നതിനായി തിങ്കളാഴ്ച പൂക്കാര്‍ പുറപ്പെടും. ചൊവ്വാഴ്ച അകത്തെ കലശവും, ബുധനാഴ്ച പുറത്തെ കലശവും നടക്കും. വയലില്‍ കളരിയില്‍ നിന്നുള്ള കലശം രാജേഷ് മധുരക്കാടും, അടോട്ട് കളരിയില്‍ നിന്നുള്ള കലശം ജയേഷ് അടോട്ടുമാണ് എഴുന്നള്ളിക്കുന്നത്.

Keywords:   Kanhangad, Kerala, News, Religion, Temple, Conference,  Programme, meet,  Hindu,  Held.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia