Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണം വിട്ട കാര്‍ ലോറിക്ക് പിറകിലിടിച്ച് ഏഴ് പേര്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ലോറിക്ക് പിറകിലിടിച്ച് ഏഴ് പേര്‍ മരിച്ചു. കര്‍ണാടക ഷിവമോഗ മുഡ്ഡിക്കോപ്പ ദേശീയ പാതയില്‍ ബുധനാഴ്ച അര്‍ Karnataka, News, Car, Accident, Death, National Highway, National, Lorry.
ഷിവമോഗ: (www.kasargodvartha.com 05.05.2017) നിയന്ത്രണം വിട്ട കാര്‍ ലോറിക്ക് പിറകിലിടിച്ച് ഏഴ് പേര്‍ മരിച്ചു. കര്‍ണാടക ഷിവമോഗ മുഡ്ഡിക്കോപ്പ ദേശീയ പാതയില്‍ ബുധനാഴ്ച അര്‍ധ രാത്രിയായിരുന്നു അപകടം.

രമണഗ്രാം ജില്ലയിലെ മഗഡി താലൂക്കില്‍ നിന്നുള്ള മധു (26), ഇയാളുടെ സഹോദരന്‍ പ്രവീണ്‍ കുമാര്‍ (25), ബംഗളൂരു ജലഹള്ളിയിലെ ശ്രീധര്‍ (24), മാണ്ഡ്യയിലെ മല്ലേഷ് (29), സൊറാബ് സ്വദേശിയായ രാജശേഖര്‍ (25), ഷിവമോഗ്ഗയിലെ മഞ്ജുനാഥ് (25), ശികാരിപുരയിലെ രാഘവേന്ദ്ര (25) എന്നിവരാണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.

ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തടികള്‍ കയറ്റി പോവുകയായിരുന്ന ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Karnataka, News, Car, Accident, Death, National Highway, National, Lorry.