Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫര്‍ണിച്ചര്‍ കടയുടമയുടെ വാട്സ് ആപ്പില്‍ ദാഇഷ് ഗ്രൂപ്പ് സന്ദേശം; എന്‍ ഐ എക്കും സി ഐക്കും പരാതി നല്‍കി

ഫര്‍ണിച്ചര്‍ കടയുടമയായ യുവാവിന്റെ വാട്സ് അപ്പിലേക്ക് അഫ്ഗാനില്‍നിന്നും Kasaragod, Whatsapp, CI, Complaint, Mobile, Video, Police, Furniture shop owner, NIA, Audio, Alert, Cyber group, Facebook.
കാസര്‍കോട്: (www.kasargodvartha.com 05.05.2017) ഫര്‍ണിച്ചര്‍ കടയുടമയായ യുവാവിന്റെ വാട്സ് ആപ്പിലേക്ക് അഫ്ഗാനില്‍നിന്നും തീവ്രവാദസംഘടനയായ ദാഇഷിന്റേതെന്ന് സംശയിക്കുന്ന സന്ദേശമെത്തി. കാസര്‍കോട് അണങ്കൂരില്‍ ഫര്‍ണിച്ചര്‍ വ്യാപാരിയായ ഹാരിസിന്റെ മൊബൈലില്‍ വാട്സ് ആപ്പിലാണ് മെസേജ് ടു കേരള എന്ന പേരിലുള്ള ഗ്രൂപ്പ് വ്യാഴാഴ്ച രാത്രി 9.30 മണിയോടെ ആഡ് ചെയ്യപ്പെട്ടത്.

ഹാരിസ് പരിശോധിച്ചപ്പോള്‍ ഇത് അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ദാഇഷ് ഗ്രൂപ്പിന്റേതാണെന്ന സംശയം ബലപ്പെട്ടു. തന്റെ അനുവാദമില്ലാതെ വാട്സ് ആപ്പില്‍ ഇങ്ങനെയൊരു ഗ്രൂപ്പ് ആഡ് ചെയ്തതിനെക്കുറിച്ച് ഹാരിസ് ചോദിച്ചപ്പോള്‍ മറുപടിയൊന്നും നല്‍കാതെ എന്തൊക്കെയോ പ്രഭാഷണങ്ങളടങ്ങിയ ഓഡിയോകളും വീഡിയോകളുമാണ് പോസ്റ്റ് ചെയ്തത്. തീവ്രവാദത്തെയും ജിഹാദിനെയും അനുകൂലിക്കുന്ന പ്രഭാഷണങ്ങളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഹാരിസ് കൊച്ചിയിലെ എന്‍ ഐ എക്കും കാസര്‍കോട് ടൗണ്‍ സി ഐക്കും പരാതി നല്‍കി.

Kasaragod, Whatsapp, CI, Complaint, Mobile, Video, Police, Furniture shop owner, NIA, Audio, Alert, Cyber group, Facebook, Suspected daish whatsapp group; Complaint lodged.


കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ദാഇഷിന്റെ പേരില്‍ വാട്സ് ആപ് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇങ്ങനെ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ഉന്നത അന്വേഷണ ഏജന്‍സികളെ വിവരമറിയിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരം ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നവര്‍ പിന്നീട് നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നതിനാല്‍ അങ്ങനെയുള്ള ഗ്രൂപ്പുകള്‍ ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം.

ഹാരിസിന് പുറമെ മറ്റുപലരുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ദാഇഷ് ഗ്രൂപ്പ് ആഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഈ ഗ്രൂപ്പുകളില്‍ ആകൃഷ്ടരായി അനുകൂല സന്ദേശങ്ങള്‍ അയക്കുന്നുണ്ടോയെന്നറിയാന്‍ പോലീസിന്റെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും സൈബര്‍ ഗ്രൂപ്പുകള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

കാസര്‍കോട് ജില്ലയില്‍ നിന്നടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐ എസില്‍ ചേരാന്‍ അഫ്ഗാനില്‍ പോയവരുടെ സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നിരവധി പേരെ തീവ്രവാദസംഘടനയില്‍ ചേര്‍ക്കുന്നതിനായി ഫേസ് ബുക്കിലും വാട്സ് ആപ്പിലും വിവിധ പേരുകളില്‍ ദാഇഷ് ഗ്രൂപ്പുകള്‍ സജീവമായിരിക്കുന്നത്. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Whatsapp, CI, Complaint, Mobile, Video, Police, Furniture shop owner, NIA, Audio, Alert, Cyber group, Facebook, Suspected daish whatsapp group; Complaint lodged.