Join Whatsapp Group. Join now!
Aster MIMS 10/10/2023

വയറുവേദന ബാധിച്ച വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാതെ അധ്യാപകന്‍ ഗുളിക നല്‍കി; തളര്‍ന്നവശനായ കുട്ടിയെ ചികിത്സയ്ക്കു കൊണ്ടുപോയത് പിതാവ്; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി

സ്‌കൂളില്‍ നിന്നും അസുഖം ബാധിച്ച വിദ്യാര്‍ത്ഥിക്ക് ചികിത്സ നല്‍കാത്ത അധ്യാപകനെതിരെ അന്വേഷണം ആരംഭിച്ചു. ബിരിക്കുളം എയുപി Kerala, Kasaragod, News, Parappa, School, Student, Hospital, Stomach pain, Teacher, Collecter.
പരപ്പ: (www.kasargodvartha.com 08.05.2017) സ്‌കൂളില്‍ നിന്നും വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാതെ അധ്യാപകന്‍ ഗുളിക നല്‍കി. ഇതോടെ അസുഖം മൂര്‍ഛിച്ച കുട്ടി തളര്‍ന്നവശനായി. ഒടുവില്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് പിതാവ്. ഇതുസംബന്ധിച്ച പരാതിയില്‍ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അന്വേഷണം തുടങ്ങി.

ബിരിക്കുളം എ യു പി സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിക്ക്് ചികിത്സ നിഷേധിച്ച സംഭവത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ചിറ്റാരിക്കാല്‍ എ ഇ ഒ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയത്. സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയും ബിരിക്കുളം കാരിക്കാകുഴിയില്‍ കെ കെ മോഹനന്റെ മകനുമായ സുജിന്‍ രാജി (11)നാണ് കഴിഞ്ഞ ഫെബ്രുവരി 16ന് സ്‌കൂളില്‍ വെച്ച് കലശലായ വയറുവേദന അനുഭവപ്പെട്ടത്. വിവരം സ്‌കൂളധികൃതര്‍ മോഹനനെ അറിയിച്ചെങ്കിലും ഇദ്ദേഹം നീലേശ്വരം കോട്ടപ്പുറത്ത് പണിയെടുക്കുകയായിരുന്നു. താന്‍ അവിടേക്ക് എത്താന്‍ വൈകുമെന്നും അതിനാല്‍ ആശുപത്രിയിലേക്കെത്തിക്കുമ്പോഴേക്കും താന്‍ ആശുപത്രിയിലെത്താമെന്നും മോഹനന്‍ അധ്യാപകനോട് പറഞ്ഞെങ്കിലും അധ്യാപകന്‍ കയര്‍ക്കുകയും ആശുപത്രിയിലേക്കെത്തിക്കാന്‍ പറ്റില്ലെന്ന് അറിയിക്കുകയും ചെയ്തു.


തുടര്‍ന്ന് മോഹനന്‍ കോട്ടപ്പുറത്തെ പണിസ്ഥലത്തു നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ബിരിക്കുളം എ യു പി സ്‌കൂളിലേക്കെത്തുമ്പോഴേക്കും കുട്ടി വളരെ അവശനിലയിലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അധ്യാപകന്‍ തങ്ങള്‍ക്കിവിടെ വേറെ ജോലിയുണ്ടെന്നും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയല്ല തങ്ങളുടെ ജോലിയെന്നും പ്രതികരിക്കുകയും ചെയ്തു. ഇതിനിടയിലാണ് അധ്യാപകന്‍ മുമ്പ് വയറുവേദനക്ക് കഴിച്ചുകൊണ്ടിരുന്ന ഗുളിക കുട്ടിക്ക് നല്‍കിയതായി മനസിലായത്.

കുട്ടിക്ക് വൈദ്യസഹായം നല്‍കാതിരിക്കുകയും രോഗനിര്‍ണയം നടത്താതെ മരുന്ന് നല്‍കുകയും ചെയ്ത സംഭവത്തെ ഗൗരവമായി കാണണമെന്നാവശ്യപ്പെട്ടാണ് മോഹനന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ എ ഇ ഒ ആരോപണ വിധേയനായ അധ്യാപകനില്‍ നിന്നും വിദ്യാര്‍ത്ഥിയില്‍ നിന്നും രക്ഷിതാവില്‍ നിന്നും മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ക്ക് എ ഇ ഒ റിപോര്‍ട്ട് നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Parappa, School, Student, Hospital, Stomach pain, Teacher, Collecter.