Join Whatsapp Group. Join now!
Aster MIMS 10/10/2023

അവധിക്കാലത്ത് കുട്ടികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കി

എ കെ ജി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുണ്ടടുക്കത്തെ വായനശാലാ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തെ Kasaragod, Kerala, News, Perumbala, Library, Education, Student, Training, Spoken English.
പെരുമ്പള: (www.kasargodvartha.com 24.05.2017) എ കെ ജി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുണ്ടടുക്കത്തെ വായനശാലാ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തെ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കി. എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 30 കുട്ടികള്‍ പങ്കെടുത്തു. ബാല കൈരളി ബാല വേദി അംഗങ്ങള്‍ക്കും സമീപത്തെ കുട്ടികള്‍ക്കും വായനശാല തുടര്‍ന്നും ഇംഗ്ലീഷ് പരിശീലനം നല്‍കും. ബേനൂരിലെ കെ രജീനയാണ് പരിശീലനം നല്‍കുന്നത്.


ചെമ്മനാട് ഗ്രാമപഞ്ചായത് മെമ്പറും വായനശാല പ്രസിഡന്റുമായ  എന്‍ വി ബാലന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വിനോദ്കുമാര്‍ പെരുമ്പള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് വി അശോക് കുമാര്‍ സ്വാഗതവും കെ രജീന നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Perumbala, Library, Education, Student, Training, Spoken English.