Join Whatsapp Group. Join now!
Aster MIMS 10/10/2023

യുണൈറ്റഡ് പാടലടുക്ക സോക്കര്‍ ലീഗ്; അല്‍ജസീറ എഫ് സി ജേതാക്കള്‍

പാടലടുക്ക യുണൈറ്റഡ് സോക്കര്‍ ലീഗ് സീസണ്‍ ത്രി അല്‍ജസീറ ജേതാക്കളായി ആസിഫ് അലി പാടലടുക്ക അധ്യക്ഷത വഹിച്ചു. കായികമായി വളരുമ്പോഴും നാടിന്റെ നന്മക്കും സമൂഹത്തിന്നും മാതൃക Badiyadukka, Kasaragod, Kerala, News, Football Tournament, Winners, Trophy, Al Jaseera FC, United Paladukka Soccer League.
ബദിയടുക്ക: (www.kasargodvartha.com 08.05.2017) പാടലടുക്ക യുണൈറ്റഡ് സോക്കര്‍ ലീഗ് സീസണ്‍-3യില്‍ അല്‍ജസീറ എഫ് സി ജേതാക്കളായി. ചടങ്ങില്‍ ആസിഫ് അലി പാടലടുക്ക അധ്യക്ഷത വഹിച്ചു. കായികമായി വളരുമ്പോഴും നാടിന്റെ നന്മക്കും സമൂഹത്തിനും മാതൃക സൃഷ്ടിച്ചു ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് യുവാക്കള്‍ കൂടുതല്‍ മുന്നോട്ട് വരണം. അങ്ങനെ ഉള്ള ക്ലബ്ബുകളാണ് സമൂഹത്തിനു ആവശ്യമെന്ന് ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.


യുവ ജനതാദള്‍ സ്‌റ്റേറ്റ് സെക്രട്ടറി ഉമര്‍ പാടലടുക്ക, അഹ് മദ് അലി, അസീസ്, ഹൈദര്‍ അലി, മുസ്തഫ അഹ് മദ്, അഫ്താബ, റാഷിദ് മന്‍ഷാത്, സൈറു എന്നിവര്‍ സംസാരിച്ചു. അല്‍ജസീറ യുണൈറ്റഡ്, ഗ്രീന്‍ ബ്രിഗേഡിയര്‍സ്, ബറൈറ്റഫര്‍ യുണൈറ്റഡ്, കരീബിയന്‍സ് യുണൈറ്റഡ്, സ്ട്യുണിങ് ബനിയാസ് എന്നീ ടീമുകള്‍ മത്സരിച്ചു. മത്സരത്തില്‍ അല്‍ജസീറ എഫ് സി ജേതാക്കളായി.

ചാമ്പ്യന്‍മാര്‍ക്കുള്ള ക്യാഷ് പ്രൈസും, ട്രോഫിയും ആസിഫ് അലി പാടലടുക്ക അല്‍ജസീറയ്ക്ക് കൈമാറി. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും ബറൈറ്റഫര്‍ യുണൈറ്റഡ് കരീബിയന്‍സിന് അഹ് മദ് അലി സമ്മാനിച്ചു. റാഷിദ് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, Kasaragod, Kerala, News, Football Tournament, Winners, Trophy, Al Jaseera FC, United Paladukka Soccer League.