Join Whatsapp Group. Join now!
Aster MIMS 10/10/2023

കന്നുകാലി കശാപ്പ് നിരോധനം: ഭരണകൂടം ഫാസിസത്തിന്റെ ഉഗ്രരൂപം കൈക്കൊള്ളുന്നു വെല്‍ഫെയര്‍ പാര്‍ട്ടി

രാജ്യത്തെ കന്നുകാലി വ്യാപാരത്തെ കാര്‍ഷികാവശ്യാര്‍ത്ഥം മാത്രം പരിമിതപ്പെടുത്തി കശാപ്പ് Thiruvananthapuram, news, Top-Headlines, Food, farmer, National,
തിരുവനന്തപുരം: (www.kasargodvartha.com 26.05.2017) രാജ്യത്തെ കന്നുകാലി വ്യാപാരത്തെ കാര്‍ഷികാവശ്യാര്‍ത്ഥം മാത്രം പരിമിതപ്പെടുത്തി കശാപ്പ് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് ഉഗ്രഫാസിസ്റ്റ് ഭരണമാണ് രാജ്യത്തുള്ളതെന്ന് വ്യക്തമാക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ് താവിച്ചു.

ജനങ്ങളുടെ ഭക്ഷണശീലങ്ങളെയും സ്വാതന്ത്യങ്ങളെയും ഹനിക്കുമെന്ന ജനാധിപത്യ വിരുദ്ധവും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമായ നീക്കമാണ് കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലുള്ളത്.


കാര്‍ഷികാവശ്യത്തിന് മാത്രമേ പശു, കാള, പോത്ത്, എരുമ തുടങ്ങിയ മൃഗങ്ങളെ വാങ്ങാനും വില്‍ക്കാനും പാടുള്ളൂവെന്ന നിയമം നിരവധി ആളുകളുടെ ഉപജീവനത്തിന് തടയിടും. ജനങ്ങള്‍ കന്നുകാലി വളര്‍ത്തലില്‍ നിന്ന് പിന്മാറാനും അതുവഴി കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്കും ഇത് ഇടയാക്കും. രാജ്യത്തെ കന്നുകാലി ഇറച്ചി കയറ്റുമതിയേയും ജനങ്ങള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ലഭ്യമാകുന്ന പോഷകാഹാരത്തേയും ഇല്ലാതാക്കും. മൃഗസംരക്ഷണം എന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ളതായിരിക്കെ കേന്ദ്രം കടന്നുകയറിയത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണ്.

ഭരണഘടനക്ക് പുല്ലുവില കല്‍പിച്ച് വെറുപ്പിന്റെ പ്രത്യയശാസ് ത്ര ഗ്രസ്ഥമായ വിചാരധാര അനുസരിച്ചാണ് മോഡി ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമവും കൊലയും നടത്തിക്കൊണ്ടിരിക്കുന്ന സംഘ് പരിവാറിന്റെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് കൂടുതല്‍ അഴിഞ്ഞാടാനുള്ള അവസരമുണ്ടാക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. 

ജനാധിപത്യ വിശ്വാസികളും പൗരബോധമുള്ളവരും കേന്ദ്രസര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങളെ ചെറുക്കണം. അടിയന്തിരമായി ഭരണഘടനാ വിരുദ്ധമായ നോട്ടിഫിക്കേഷന്‍ പരിസ്ഥിതി വനം വകുപ്പ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read:
ഈജിപ്ഷ്യൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് ഇന്ത്യൻ യുവാക്കൾ പിടിയിൽ

Keywords: Slaughter ban a fascist action, Thiruvananthapuram, news, Top-Headlines, Food, farmer, National.