Join Whatsapp Group. Join now!
Aster MIMS 10/10/2023

'സമുദായത്തിന്റെ നിലനില്‍പ്പ് സമസ്തയിലൂടെ'

പ്രയാസവും പ്രതിസന്ധിയും നിലനില്‍ക്കുന്ന ആധുനിക യുഗത്തില്‍ സമുദായത്തിന്റെ നിലനില്‍പ്പ് സമസ്തയിലൂടെയാണെന്നും ഇന്ന് സമുദായം കാതോര്‍ക്കുന്നത് സമസ്തയുടെ ശബ്ദത്തിനാണെന്നും Badiyadukka, Kasaragod, Kerala, News, SKSSF, Conference, Anniversary, Inauguration, Programme, Meeting, SKSSF Badiyadukka zone conference conducted.
ബദിയഡുക്ക: (www.kasargodvartha.com 23.05.2017) പ്രയാസവും പ്രതിസന്ധിയും നിലനില്‍ക്കുന്ന ആധുനിക യുഗത്തില്‍ സമുദായത്തിന്റെ നിലനില്‍പ്പ് സമസ്തയിലൂടെയാണെന്നും ഇന്ന് സമുദായം കാതോര്‍ക്കുന്നത് സമസ്തയുടെ ശബ്ദത്തിനാണെന്നും സമസ്ത ദക്ഷിണ കന്നഡ ജില്ല പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി പറഞ്ഞു. എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖലാ കമ്മറ്റി സംഘടിപ്പിച്ച വിഷന്‍ 18 പ്രഖ്യാപനവും സമസ്ത ആശയ വിശദീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരംമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഖാസി എം എ ഖാസിം മുസ്ലിയാര്‍ വിഷന്‍ 18 പ്രഖ്യാപനം നിര്‍വ്വഹിച്ചു. വിഷന്‍ 18 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി വിശദീകരിച്ചു. അഡ്വ: ഹനീഫ് ഹുദവി ദേലംമ്പാടി മുഖ്യ പ്രഭാഷണം നടത്തി.

Badiyadukka, Kasaragod, Kerala, News, SKSSF, Conference, Anniversary, Inauguration, Programme, Meeting, SKSSF Badiyadukka zone conference conducted.

ഹാറൂന്‍ അഹ്‌സനി, സൈന്‍ സഖാഫി ആശയ വിശദീകരണ പ്രഭാഷണം നടത്തി. സുബൈര്‍ ദാരിമി പൈക്ക, ഫള്‌ലുര്‍ റഹ് മാന്‍ ദാരിമി കുമ്പഡാജ, സയ്യിദ് ഹുസൈന്‍ തങ്ങള്‍, റസാഖ് ദാരിമി മീലാദ് നഗര്‍, മൂസ മൗലവി ഉബ്രങ്കള, സിദ്ദീഖ് ബെളിഞ്ചം, റസാഖ് അര്‍ഷദി കുമ്പഡാജെ, അഷ്‌റഫ് മിസ്ബാഹി നെല്ലിക്കട്ട, ഇബ്‌റാഹീം ഹനീഫി, മുഹമ്മദ് അന്നടുക്ക, സത്താര്‍ അസ്ഹരി കുഞ്ചാര്‍, അസീസ് പാടലടുക്ക, ശരീഫ് ഹുദവി, ചിശ്തി ഹുദവി, ഹമീദ് ഖാസിമി, ആലികുഞ്ഞി ദാരിമി, ഹുസൈന്‍ ഹാജി ബേര്‍ക്ക, അന്‍വര്‍ ഓസോണ്‍, എം എസ് മുഹമ്മദ് കുഞ്ഞി, ബഷീര്‍ മൗലവി കുമ്പഡാജ, അന്‍വര്‍ തുപ്പില്‍, മുനീര്‍ ഫൈസി ഇഡിയഡുക്ക, ഹസൈനാര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, Kasaragod, Kerala, News, SKSSF, Conference, Anniversary, Inauguration, Programme, Meeting, SKSSF Badiyadukka zone conference conducted.