Join Whatsapp Group. Join now!
Aster MIMS 10/10/2023

സിനാന്‍ വധക്കേസിന്റെ വിചാരണ പൂര്‍ത്തിയായി

സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂര്‍ത്തിയായി Kasaragod, Murder, Bike, Youth, Case, Court, Hospital, Under Bridge, BJP, Sinan
കാസര്‍കോട്: (www.kasargodvartha.com 09/05/2017) സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂര്‍ത്തിയായി. നെല്ലിക്കുന്ന്, ബങ്കരക്കുന്ന് ശബ്‌ന മന്‍സിലിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായത്.

അണങ്കൂര്‍, ജെ പി കോളനിയിലെ ജ്യോതിഷ് (21) അടുക്കത്ത് ബയല്‍, കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (21), കെ നിതിന്‍ കുമാര്‍ (24), എന്നിവരാണ് പ്രതികള്‍. 2008 ഏപ്രില്‍ 16ന് രാവിലെ ബൈക്കില്‍ കാസര്‍കോട്ടേക്ക് വരുന്നതിനിടെ ആനബാഗിലുവിലെ അണ്ടര്‍ ബ്രിഡ്ജിനു സമീപത്ത് വെച്ച് പ്രതികള്‍ സിനാനെ തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിനാനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.


48 സാക്ഷികളെ വിചാരണക്കിടയില്‍ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി എന്‍ ഇബ്രാഹിമും പ്രതികള്‍ക്ക് വേണ്ടി ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റായ പി എസ് ശ്രീധരന്‍ പിള്ളയും ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Murder, Bike, Youth, Case, Court, Hospital, Under Bridge, BJP, Sinan, Sinan murder case: Trail completed.