Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹ വീരന്‍ പിടിയില്‍; കെട്ടിയത് ഏഴ് യുവതികളെ

ഏഴോളം യുവതികലെ വിവാഹം കഴിച്ച മുങ്ങിയ വിവാഹവീരനെ പോലീസ് പിടികൂടി. കര്‍ണാടക വിട്ട്‌ള ബോളന്തൂരിലെ അബ്ദുല്‍ഖാദര്‍(48) ആണ് Kerala, News, Kasaragod, Marriage, Cheating, Man, Arrest, Police, Wife, Kanhangad.
കാസര്‍കോട്: (www.kasargodvartha.com 27/05/2017) ഏഴോളം യുവതികളെ വിവാഹം കഴിച്ച് മുങ്ങിയ വിവാഹവീരനെ പോലീസ് പിടികൂടി. കര്‍ണാടക വിട്ടഌബോളന്തൂരിലെ അബ്ദുല്‍ ഖാദര്‍(48) ആണ് പിടിയിലായത്. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അബ്ദുല്‍ ഖാദറിനെ ഏഴാമത്തെ ഭാര്യയോടൊപ്പം കാസര്‍കോട്ടെത്തിയപ്പോള്‍ പോലീസ് പിടികൂടിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു പ്രതിയെ കുടുക്കിയത്. മംഗളൂരു ബി സി റോഡ് കല്ലടുക്ക, കര്‍ണാടക ഉജിയടുക്ക, കര്‍ണാടക വിട്ട്‌ള പുത്തൂര്‍, കാഞ്ഞങ്ങാട് കല്ലൂരാവി, പൊയ്യത്ത് ബയല്‍, ബായിക്കട്ട, ആദൂര്‍ എന്നിവിടങ്ങളിലായാണ് അബ്ദുല്‍ ഖാദര്‍ ഏഴ് കെട്ടിയത്. കാഞ്ഞങ്ങാട് സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം 10 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും പലിശയ്ക്ക് വാങ്ങിയ 30,000 രൂപയും സഹിതം അബ്ദുല്‍ഖാദര്‍ കടന്നുകളയുകയായിരുന്നു.

Kerala, News, Kasaragod, Marriage, Cheating, Man, Arrest, Police, Wife, Kanhangad, Seven weddings; Man arrested for cheating.

കല്ലൂരാവിയിലെ വിവാഹത്തില്‍ ഒരു കുട്ടിയും, ബി സി റോഡ് കല്ലടുക്കയിലെ ബന്ധത്തില്‍ നാലു കുട്ടികളും, ഉജിയടുക്കയിലെ യുവതിയില്‍ രണ്ട് കുട്ടികളും, പൊയ്യത്ത്ബയലിലെ യുവതിയില്‍ രണ്ട് കുട്ടികളും, ബായിക്കട്ടയിലെ ബന്ധത്തില്‍ രണ്ട് കുട്ടികളും അബ്ദുല്‍ ഖാദറിനുണ്ട്. ആദൂരിലെ യുവതിയുടെ വീട്ടുകാര്‍ ഒന്നര ഏക്കര്‍ സ്ഥലം വിറ്റാണ് വിവാഹം നടത്തിയത്. എല്ലായിടത്തു നിന്നും സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയെന്നതാണ് അബ്ദുല്‍ ഖാദറിന്റെ രീതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Marriage, Cheating, Man, Arrest, Police, Wife, Kanhangad, Seven weddings; Man arrested for cheating.