Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ പട്ടാപ്പകല്‍ തീയിട്ടു; ഫര്‍ണിച്ചറുകള്‍ കത്തി നശിച്ചു

സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു. ഫര്‍ണിച്ചറുകള്‍ കത്തി നശിച്ചു. ബല്ലാ കടപ്പുറം എം സി ബി എം എല്‍ പി സ്‌കൂളിലാണ് വെള്ളിയാഴ്ച Kanhangad, Kasaragod, News, School, Study Class, Burnt, Case, Police, Anti Socials.
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.05.2017) സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു. ഫര്‍ണിച്ചറുകള്‍ കത്തി നശിച്ചു. ബല്ലാ കടപ്പുറം എം സി ബി എം എല്‍ പി സ്‌കൂളിലാണ് വെള്ളിയാഴ്ച പട്ടാപകല്‍ സാമൂഹ്യ വിരുദ്ധര്‍ തീയിട്ടത്.

സ്‌കൂളിലെ രണ്ടാം ക്ലാസ് മുറിയിലെ ബഞ്ചുകള്‍ മുഴുവന്‍ കത്തി നശിച്ചു. 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി സ്‌കൂള്‍ മാനേജര്‍ ഹൈദരലിയുടെ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ പിഞ്ചു കുട്ടികളുടെ ബഞ്ചുകളും മറ്റും നശിപ്പിച്ച സാമൂഹിക വിരുദ്ധരെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, News, School, Study Class, Burnt, Case, Police, Anti Socials.