തൃക്കരിപ്പൂര്‍: (www.kasargodvartha.com 20/05/2017) മണല്‍ കടത്തുന്ന വാര്‍ത്ത ചാനലില്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് പ്രാദേശിക ചാനല്‍ പ്രതിനിധിക്ക് നേരെ മണല്‍ മാഫിയയുടെ ആക്രമണം. ഇളമ്പച്ചി റെയില്‍വേ അണ്ടര്‍ പാസ്സേജിന്റെ മറവില്‍ അനധികൃതമായി മണല്‍ കടത്തുന്നതായി ടി സി എന്‍ ചാനല്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.
ഇതില്‍ ക്ഷുഭിതരായ മണല്‍ മാഫിയാ സംഘത്തില്‍ പെട്ടവരാണ് ടി സി എന്‍ ചാനല്‍ പ്രതിനിധി പ്രസാദിനെ വെളളിയാഴ്ച്ച രാത്രി പത്ത് മണിയോടെ ആക്രമിച്ചത്. ചാനലില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന യാത്ര മദ്ധ്യേ ഇളമ്പച്ചി വായനശാലക്ക് സമീപത്ത് വെച്ച് രണ്ടംഗ സംഘം പ്രസാദിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.
മണല്‍ കടത്തുന്നതിനെ കുറിച്ച് ഇനിയും ചാനലില്‍ വാര്‍ത്ത കൊടുത്താല്‍ വധിക്കുമെന്നും ചാനല്‍ കേബിളുകള്‍ കത്തിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ടി സി എന്‍ ചാനല്‍ പ്രതിനിധിക്ക് നേരെ മണല്‍ മാഫിയ സംഘം നടത്തിയ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Trikaripur, Sand Mafia, Assault, Railway, Channel, Under Passage, Sand mafia attacks against local channel representative.