Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ ബസുകളുടെ സുരക്ഷിതത്വം; ആര്‍.ടി.ഒമാര്‍ക്ക് പറയാനുള്ളത്

പുതിയ അധ്യായന വര്‍ഷത്തിനു ആരംഭം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം. ജില്ലയിലെ വിദ്യാഭ്യാസ Article, Prathibha-Rajan, School-Bus, RTO, School-bus-driver, PTA, Students, Inspection, Action, First aid box, Awareness class, Fitness certificate, Testing counter.
നേര്‍ക്കാഴ്ച്ചകള്‍ /പ്രതിഭാരാജന്‍

(www.kasargodvartha.com 25.05.2017) പുതിയ അധ്യായന വര്‍ഷത്തിനു ആരംഭം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം. ജില്ലയിലെ വിദ്യാഭ്യാസ വാഹനങ്ങളുടെ പരിശോധന 27ന് നടക്കുമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാവശ്യത്തിനായി പുറപ്പെടുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കണമെന്നും ആര്‍.ടി.ഒ ബാബു ജോണും, ജോ.ആര്‍.ടി.ഒ എ സി ഷീബയും അറിയിച്ചു.

വ്യാജ വാഹനങ്ങള്‍ക്ക് നേരെയുള്ള നടപടി കര്‍ശനമാക്കുമെന്നും, നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും ആര്‍.ടി.ഒ പറഞ്ഞു. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പരിചയവും, ഹെവി വാഹനങ്ങള്‍ ഓടിച്ചുള്ള അഞ്ചു വര്‍ഷത്തെ പരിചയവുമുണ്ടായിരിക്കണമെന്ന ചട്ടം കര്‍ശനമാക്കുമെന്നും ആര്‍ ടി ഒമാര്‍ വ്യക്തമാക്കുന്നു.

കുട്ടികളെ കയറ്റുന്ന മറ്റു വാഹനങ്ങളും പരിശോധനക്കെത്തണം. ഓടുന്ന വാഹനത്തില്‍ സ്ഥാപനത്തിന്റെ പേരും ഫോണ്‍ നമ്പരും പ്രദര്‍ശിപ്പിച്ചിരിക്കണം. വാടകക്കെടുത്ത് ഓടുന്ന ഇതര വാഹനങ്ങള്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് മുമ്പിലായി വെള്ള പ്രതലത്തില്‍ നീല അക്ഷരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫസ്റ്റ് എയ്ഡ് ബോക്സ് പേരിനു മാത്രമായാല്‍ മതിയാവില്ല.

Article, Prathibha-Rajan, School-Bus, RTO, School-bus-driver, PTA, Students, Inspection, Action, First aid box, Awareness class, Fitness certificate, Testing counter, Safety of school buses; RTO's have to say.


കുട്ടികളെ കയറ്റാനും ഇറക്കാനുമായി ഡ്രൈവര്‍ കൂടാതെ സഹായിയായി ഒരു മുതിര്‍ന്ന അംഗം കൂടി വാഹനത്തിലുണ്ടായിരിക്കണം. സഞ്ചരിക്കുന്ന കുട്ടികളുടെ പേരുവിവരങ്ങളടങ്ങിയ രജിസ്റ്റര്‍ വാഹനത്തില്‍ സൂക്ഷിച്ചിരിക്കണം. വാഹനത്തിലെ ജോലിക്കാരുടെ പെരുമാറ്റം മാനേജ്മെന്റും, പി.ടി.എയും ഇടക്കിടെ പരിശോധിക്കണമെന്നും വാഹന വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.

ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടക്കും. പരിശോധനക്ക് ശേഷം ലഭിക്കുന്ന ചെക്ക് സ്ലിപ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കാത്ത സ്‌കൂള്‍ ഉടമകളെ കര്‍ശനമായ ശിക്ഷണ നടപടികള്‍ക്ക് വിധേയമാക്കുമെന്നും ആര്‍.ടി.ഒ പറഞ്ഞു.

2017 ഏപ്രില്‍, മെയ് മാസങ്ങളില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ച വാഹനങ്ങള്‍ ഒഴികെ കുട്ടികളെ കയറ്റാനാഗ്രഹിക്കുന്ന കാഞ്ഞങ്ങാട് പരിധിയിലുള്ള മുഴുവന്‍ വാഹനങ്ങളും ഗുരു വനം ഗ്രൗണ്ടിലും കാസര്‍കോട് ഓഫീസ് പരിധിയിലുള്ള വാഹനങ്ങള്‍ കാസര്‍കോടുള്ള ടെസ്റ്റിങ്ങ് കൗണ്ടറുകളിലും എത്തിച്ചേരാനാണ് ആര്‍.ടി.ഒമാര്‍ നല്‍കുന്ന നിര്‍ദ്ദേശം. മിക്ക സ്‌കൂളുകള്‍ക്കും സ്വന്തമായി ബസുണ്ടെങ്കിലും ചട്ടങ്ങള്‍ പാലിക്കാത്ത ഇതര വാഹനങ്ങളിലും കുട്ടികള്‍ യാത്ര ചെയ്യുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, School-Bus, RTO, School-bus-driver, PTA, Students, Inspection, Action, First aid box, Awareness class, Fitness certificate, Testing counter, Safety of school buses; RTO's have to say.