Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫാസ്റ്റുഫുഡ് കടയില്‍ നിന്നും 5,500 രൂപയുടെ നാണയങ്ങളുമായി മുങ്ങിയ കുട്ടിമോഷ്ടാവിനെ കയ്യോടെ പിടികൂടി

ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും 5,500 രൂപയുടെ നാണയങ്ങളുമായി മുങ്ങിയ കുട്ടിമോഷ്ടാവിനെ കയ്യോടെ പിടികൂടി. ഒഴിഞ്ഞവളപ്പിലെ പി കെ ഇബ്രാഹിമിന്റെ ദര്‍ബാര്‍ ഫാസ്റ്റ് ഫുഡ് കടയില്‍ Robbery, Shop, Boy, Accuse, Kanhangad, Kasaragod, Complaint, Police, Investigation
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/05/2017) ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും 5,500 രൂപയുടെ നാണയങ്ങളുമായി മുങ്ങിയ കുട്ടിമോഷ്ടാവിനെ കയ്യോടെ പിടികൂടി. ഒഴിഞ്ഞവളപ്പിലെ പി കെ ഇബ്രാഹിമിന്റെ ദര്‍ബാര്‍ ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നാണ് പണവുമായി കുട്ടി സ്ഥലം വിട്ടത്. സിയാറത്തുങ്കര പള്ളിക്കമ്മിറ്റി സെക്രട്ടിയായ ഇബ്രാഹിം പള്ളിയില്‍ ബറാത്ത് രാവ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വ്യാഴാഴ്ച കട തുറന്നിരുന്നില്ല.


വെള്ളിയാഴ്ച രാവിലെ കടയില്‍ ചെന്നപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച 5500 രൂപയുടെ അഞ്ച് രൂപാ നാണയങ്ങള്‍ മോഷണം പോയതായി അറിഞ്ഞത്. ഗ്രില്‍സിന്റെ ഇടയിലൂടെഅകത്ത് കടന്നാണ് മോഷണം നടത്തിയത്. ഈ ഗ്രില്‍സിലൂടെ മുതിര്‍ന്നവര്‍ക്ക് കടക്കാന്‍ കഴിയാത്തതിനാല്‍ കുട്ടികളായിരിക്കും മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ടായിരുന്നു.

സംഭവം ഹോസ്ദുര്‍ഗ് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് രാവിലെ തന്നെ എത്തി അന്വേഷണം നടത്തി. ഒമ്പത് മണിയോടെ നേരിട്ട് പരാതി നല്‍കാന്‍ ഇബ്രാഹിം കാഞ്ഞങ്ങാട്ട് എത്തിയപ്പോഴാണ് നാണയം സൂക്ഷിച്ച കവറുമായി ഒരു കുട്ടി പോകുന്നതായി കണ്ടത്. പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കടയില്‍ നിന്ന് മോഷണം പോയ പണമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. കുട്ടി ആയതിനാല്‍ ഓട്ടോറിക്ഷാ ഡ്രൈ വര്‍മാരുടെയും മറ്റും നിര്‍ദേശത്തെ തുടര്‍ന്ന് പണം വാങ്ങിയ ശേഷം ഉപദേശം നല്‍കി വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Robbery, Shop, Boy, Accuse, Kanhangad, Kasaragod, Complaint, Police, Investigation.