Join Whatsapp Group. Join now!
Aster MIMS 10/10/2023

ആയുര്‍വേദിക് കടയിലും, മൊബൈല്‍ സര്‍വീസ് സെന്ററിലും കവര്‍ച്ച

ബസ് സ്റ്റാന്‍ഡ് പരിസരത്തെ രണ്ട് കടകളില്‍ മോഷണം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ പള്ളിയുടെ തൊട്ടടുത്ത നൂറുല്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന കൃഷ്ണ ആയുര്‍വേദിക് Kanhangad, Robbery, Shop, complaint, Police, Investigation, Kasaragod
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/05/2017) ബസ് സ്റ്റാന്‍ഡ് പരിസരത്തെ രണ്ട് കടകളില്‍ മോഷണം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ പള്ളിയുടെ തൊട്ടടുത്ത നൂറുല്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന കൃഷ്ണ ആയുര്‍വേദിക് ഷോപ്പിലും സ്മാര്‍ട്ടക് ഫോണ്‍ സര്‍വീസ് സെന്ററിലുമാണ് വന്‍ കവര്‍ച്ച നടന്നത്. കടയുടെ പൂട്ട് പൊളിച്ച് കൃഷ്ണ ആയുര്‍വേദിക് കടയില്‍ നിന്ന് 4500 രൂപയും മൊബൈല്‍ സെന്ററില്‍ നിന്നും 3000 രൂപയും കവര്‍ച്ച ചെയ്തു.

വെള്ളിയാഴ്ച രാവിലെ കടയുടമകള്‍ കട തുറക്കാനെത്തിപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ആയുര്‍വേദ കട ഉടമ വാസുദേവന്റെയും, മൊബൈല്‍ഷോപ്പ് ഉടമ വസന്തന്റെയും പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Robbery, Shop, complaint, Police, Investigation, Kasaragod.