Join Whatsapp Group. Join now!
Aster MIMS 10/10/2023

വന്‍ ക്ഷേത്ര കവര്‍ച്ചാശ്രമം; നാലര കിലോ വെള്ളി ചാക്കില്‍ കെട്ടി കടത്തുന്നത് പൂജാരി തടഞ്ഞു

വന്‍ ക്ഷേത്ര കവര്‍ച്ചാ ശ്രമം പൂജാരിയും സെക്യൂരിറ്റിയും ചേര്‍ന്ന് വിഫലമാക്കി. നാലര കിലോ വെള്ളി Kasaragod, Kumbala, Kerala, Robbery-Attempt, Police, Complaint, Priest, Security, Silver.
കുമ്പള: (www.kasargodvartha.com 18/05/2017) വന്‍ ക്ഷേത്ര കവര്‍ച്ചാശ്രമം  പൂജാരിയും സെക്യൂരിറ്റിയും ചേര്‍ന്ന് വിഫലമാക്കി. നാലര കിലോ വെള്ളി ചാക്കില്‍ കെട്ടി കടത്താന്‍ ശ്രമിക്കുന്നത് കണ്ട് പൂജാരിയും സെക്യൂരിറ്റിയും ഒച്ചവെച്ച് ആളെ കൂട്ടി തടഞ്ഞതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ചാ ശ്രമം നടന്നത്. ക്ഷേത്ര ശ്രീകോവില്‍ കുത്തിതുറന്നാണ് വെള്ളി ആഭരണങ്ങള്‍ കവര്‍ന്നത്. ജയ-വിജയ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളി ആഭരണങ്ങളും, ദര്‍ദാഗുഡി കോവിലിന്റെ വെള്ളിയില്‍ തീര്‍ത്ത പടി അഴിച്ചെടുത്തുമാണ് ചാക്കില്‍ കെട്ടിവെച്ചിരുന്നത്.

Kasaragod, Kumbala, Kerala, Robbery-Attempt, Police, Complaint, Priest, Security, Silver.

പുലര്‍ച്ചെ അഞ്ച് മണിയോടെ പൂജാരി ക്ഷേത്ര നട തുറക്കാന്‍ എത്തിയപ്പോള്‍ ഒരാള്‍ ചാക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഒച്ചവെച്ച് പുറത്തുണ്ടായിരുന്ന സെക്യൂരിറ്റിയെ വിവരമറിയിക്കുകയും പിന്നീട് ഇരുവരും ബഹളം വെക്കുകയും ചെയ്തതോടെയാണ് മോഷ്ടാവ് കളവ് മുതല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. ഉച്ചയോടെ കുമ്പള പോലീസില്‍ പരാതി നല്‍കി.

Kasaragod, Kumbala, Kerala, Robbery Attempt, Police, Complaint, Priest, Security, Silver.

Kasaragod, Kumbala, Kerala, Robbery Attempt, Police, Complaint, Priest, Security, Silver.

Kasaragod, Kumbala, Kerala, Robbery Attempt, Police, Complaint, Priest, Security, Silver.

Kasaragod, Kumbala, Kerala, Robbery Attempt, Police, Complaint, Priest, Security

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, Kerala, Robbery Attempt, Police, Complaint, Priest, Security, Silver, Robbery attempt in Kumbala temple.