Join Whatsapp Group. Join now!
Aster MIMS 10/10/2023

മോതിരം വിരലില്‍ കുടുങ്ങി, ജ്വല്ലറിയിലും ആശുപത്രിയിലും എത്തിച്ചിട്ടും അഴിച്ചെടുക്കാനായില്ല; ഒടുവില്‍ ഫയര്‍ഫോഴ്സെത്തി മോതിരം മുറിച്ചുനീക്കി

വിരലില്‍ കുടുങ്ങിയ മോതിരം അഴിച്ചെടുക്കാനാകാതെ യുവാവ് നാല് മണിക്കൂറോളം Kasaragod, Fire force, Jewellery, Gold Ring, Hospital, Finger.
കാസര്‍കോട്: (www.kasargodvartha.com 19.05.2017) വിരലില്‍ കുടുങ്ങിയ മോതിരം അഴിച്ചെടുക്കാനാകാതെ യുവാവ് നാല് മണിക്കൂറോളം വട്ടം കറങ്ങി. ജ്വല്ലറികളിലും ആശുപത്രിയിലും എത്തിയെങ്കിലും മോതിരം അഴിച്ചെടുക്കാനായില്ല. ഒടുവില്‍ ഫയര്‍ഫോഴ്സെത്തി മോതിരം മുറിച്ചുനീക്കി. ചേരൂരിലെ ഫയാസ് അബ്ദുല്ലയ്ക്കാണ് വിരലിലണിഞ്ഞ മോതിരം ഊരി മാറ്റാന്‍ കഴിയാതെ വിഷമിക്കേണ്ടി വന്നത്.

വ്യാഴാഴ്ച വൈകുന്നേരം കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ നിന്നും ഫയാസ് സ്വര്‍ണമോതിരം വാങ്ങിയിരുന്നു. ഈ മോതിരം വിരലിലണിഞ്ഞ് പാകമാണോ എന്ന് നോക്കിയ ശേഷം ഫയാസ് മോതിരം ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

Kasaragod, Fire force, Jewellery, Gold Ring, Hospital, Finger, Ring trapped in finger; Fire force rescued.


ജ്വല്ലറി ജീവനക്കാരും ഫയാസിന്റെ കൈവിരലില്‍ നിന്നും മോതിരം ഊരിയെടുക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. തൊട്ടടുത്ത ആശുപത്രിയിലും സഹായം തേടിയെത്തി. ഒടുവില്‍ ഫയാസ് ഫയര്‍ഫോഴ്‌സിനെ സമീപിക്കുകയായിരുന്നു. അഗ്‌നിശമനസേനയെത്തി വിരലില്‍ നിന്നും മോതിരം മുറിച്ചു നീക്കുകയായിരുന്നു. ഇത്രയും സമയം വിരലില്‍ വേദന അനുഭവിച്ച് കഴിയുകയായിരുന്നു യുവാവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Fire force, Jewellery, Gold Ring, Hospital, Finger, Ring trapped in finger; Fire force rescued.