Join Whatsapp Group. Join now!
Aster MIMS 10/10/2023

മര്‍ഹബന്‍ യാ റമദാന്‍ പ്രഭാഷണം 25 ന് അല്‍ ബരാഹ കെ എം സി സിയില്‍

ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'മര്‍ഹബന്‍ യാ റമദാന്‍' റമദാന്‍ പ്രഭാഷണം മെയ് 25 ന് രാത്രി 10 മണിക്ക് അല്‍ ബരാഹ കെ എം സി സി ഓഡിറ്റോറിയnews, Dubai, Gulf, Dubai-KMCC, Programme, Ramadan, Religion, Ramadan speech on 25th
ദുബൈ: (www.kasargodvartha.com 23.05.2017) ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'മര്‍ഹബന്‍ യാ റമദാന്‍' റമദാന്‍ പ്രഭാഷണം മെയ് 25 ന് രാത്രി 10 മണിക്ക് അല്‍ ബരാഹ കെ എം സി സി ഓഡിറ്റോറിയത്തില്‍ നടക്കും. ജുനൈദ് അംജദി ബാറഡുക്ക മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.

മറ്റു കെ എം സി സി നേതാകള്‍, മത - സാമൂഹിക - സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കും. എല്ലാവരും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യാപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.




Keywords:  news, Dubai, Gulf, Dubai-KMCC, Programme, Ramadan, Religion, Ramadan speech on 25th