Join Whatsapp Group. Join now!
Aster MIMS 10/10/2023

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. കര്‍ണാടകക്കാരനായ രജനി National, News, Actor, Karnataka, Protest, Politics, Top-Headlines, Rajnikanth, Tamil Nadu.
ചെന്നൈ: (www.kasargodvartha.com 26.05.2017) തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. കര്‍ണാടകക്കാരനായ രജനികാന്ത് തമിഴക രാഷ്ട്രീയത്തില്‍ കടന്നു വരേണ്ടെന്ന് തമിഴര്‍ കക്ഷി നേതാവ് സീമാര്‍ വ്യക്തമാക്കി. 

National, News, Actor, Karnataka, Protest, Politics, Top-Headlines, Rajnikanth, Tamil Nadu

കര്‍ണാടകക്കാരും മലയാളികളും ആന്ധ്രാക്കാരും തമിഴ്‌നാടിനെ കുറേകാലം ഭരിച്ചു. പച്ചതമിഴനാണെന്നു പറഞ്ഞാല്‍ തമിഴനാകില്ലെന്നും സീമാര്‍ തുറന്നടിച്ചു. കര്‍ണാടകയില്‍ നിന്നും മുഖ്യമന്ത്രിയെ സ്വീകരിക്കേണ്ട ഗതികേടൊന്നും തമിഴ്‌നാടിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് എതിരെ പ്രതിക്ഷേധവുമായി തമിഴര്‍ മുന്നേറ്റ പട, നാം തമിഴര്‍ തുടങ്ങിയ കക്ഷി നേതാക്കളും രംഗത്തെത്തി. വിമര്‍ശനങ്ങളുമായി അണ്ണാ ഡി എം കെ മന്ത്രിമാരും, മന്ത്രി സെല്ലൂര്‍ രാജയും രംഗത്തെത്തിയിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്കോ പ്രതിക്ഷേധങ്ങള്‍ക്കോ രംഗത്തിറങ്ങരുതെന്നു രജനികാന്ത് തന്റെ ആരാധകരോട് പറഞ്ഞിട്ടുണ്ട്.

Keywords: National, News, Actor, Karnataka, Protest, Politics, Top-Headlines, Rajnikanth, Tamil Nadu.