Join Whatsapp Group. Join now!
Aster MIMS 10/10/2023

വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ നവീകരിച്ച പുല്‍മാട് ഗ്രൗണ്ടിന്റെ ഉദ്ഘാടനം മെയ് 20ന്

ഹെല്‍പ്പ് ലൈന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ജനകീയ കൂട്ടായ്മയിലൂടെ നവീകരിച്ച ആരിക്കാടി പുല്‍മാട് മൈതാനം മെയ് 20ന് വൈകുന്നേരം 5.30 ന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ Kasaragod, News, Whatsapp, Arikady, Football, Inauguration, Social Media, Programme, Help Line WhatsApp Group, Green Field Ground.
കാസര്‍കോട്: (www.kasargodvartha.com 17.05.2017) ഹെല്‍പ്പ് ലൈന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ജനകീയ കൂട്ടായ്മയിലൂടെ നവീകരിച്ച ആരിക്കാടി പുല്‍മാട് മൈതാനം മെയ് 20ന് വൈകുന്നേരം 5.30 ന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ അനുമതിയോടെ നടത്തിയ ഗ്രൗണ്ട് നവീകരണത്തിന് പത്തുലക്ഷത്തോളം രൂപ ചെലവായതായി വാട്‌സ് ആപ്പ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ഭരധ്വാജ്, ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ടി പി രഹനേശ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കര്‍ണാടക മന്ത്രിമാരായ യു ടി ഖാദര്‍, രാമനാഥറൈ, മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുറസാഖ്, കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, ജില്ലാകലക്ടര്‍ കെ ജീവന്‍ ബാബു, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, സി എച്ച് കുഞ്ഞമ്പു, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ടരാക്ഷ, വി പി പി മുസ്ഫ, ഫരിദ സകീര്‍, ഹര്‍ഷാദ് വോര്‍ക്കാടി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.



രാത്രി 8.30 ന് നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ ഇറ്റാച്ചി എഫ് സി തൃക്കരിപ്പൂരും ആതിഥ്യരായ ബ്രദേര്‍സ് ആരിക്കാടിയും തമ്മില്‍ മത്സരിക്കും. ഐ എസ് എല്‍ താരങ്ങളായ മുഹമ്മദ് റാഫി, എന്‍ പി പ്രദീപ്, സകിര്‍ മാവൂപ്പ എന്നിവരും സന്തോഷ് ട്രോഫി താരങ്ങളായ ശഹല്‍, മുഹമ്മദ് റാസി, അസിഫ് കോട്ടയില്‍, മുഹമ്മദ് ശാഫി, നൈജീരിയന്‍ താരങ്ങളായ ഫോര്‍ചൂന്‍, എ കെ ചാള്‍സ്, എരിക്ക് ഹബീബ് റഹ് മാന്‍ എന്നീ പ്രമുഖ താരങ്ങള്‍ ഇരുടീമുകള്‍ക്കുമായി ബൂട്ടണിയും.

ദേശീയ കാര്‍ റാലിജേതാവ് മൂസാശരീഫ് മൊഗ്രാല്‍, പ്രമുഖ സിനിമാതാരം അബുസലീം, നീന്തല്‍താരം സൈഫുദ്ദീന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹെല്‍പ്പ്‌ലൈന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരായ അശ്‌റഫ് കര്‍ള, ശാഹുല്‍ തങ്ങള്‍, അലി ശഹാമ, സിദ്ദിഖ് ലോഗി, ഹമീദ് സ്‌റ്രോര്‍, മുഹമ്മദ് കെ ജി എന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Whatsapp, Arikady, Football, Inauguration, Social Media, Programme, Help Line WhatsApp Group, Green Field Ground.