Join Whatsapp Group. Join now!
Aster MIMS 10/10/2023

എം എ റഹ് മാന്റെ 'പുളിമുറിച്ച വളപ്പില്‍' പ്രകാശനം ചെയ്തു

എം എ റഹ് മാന്റെ കഥാസമാഹാരം 'പുളിമുറിച്ച വളപ്പില്‍ സൂപ്പി ഹാജി മകന്‍ ജനാബ് പള്ളിക്കുഞ്ഞി എം എ (ആന്ത്രോപ്പോളജി)' Kasaragod, Karivellur, Kerala, Release, Book, MA Rahman, 'Pulimuricha Valappil' Released, 'Pulimuricha Valappil' Released.
കരിവെള്ളൂര്‍: (www.kasargodvartha.com 20/05/2017) എം എ റഹ് മാന്റെ കഥാസമാഹാരം 'പുളിമുറിച്ച വളപ്പില്‍ സൂപ്പി ഹാജി മകന്‍ ജനാബ് പള്ളിക്കുഞ്ഞി എം എ (ആന്ത്രോപ്പോളജി)' പ്രകാശനം ചെയ്തു. എം എ റഹ് മാന്റെ അധ്യാപകനായിരുന്ന ടി വി കൃഷ്ണന്‍ മാസ്റ്ററുടെ കരിവെള്ളൂര്‍ തെരുവിലെ വസതിയായ വൃന്ദാവനത്തില്‍ വെച്ചാണ് എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ ടി വി കൃഷ്ണന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചത്.

തുടര്‍ന്ന് 50 ാം വിവാഹ വാര്‍ഷികത്തിലെത്തിയ ടി വി കൃഷ്ണന്‍ മാസ്റ്ററെയും പത്‌നിയെയും എം എ റഹ് മാനും പത്‌നി സാഹിറയും ഷാള്‍ അണിയിച്ച് ആദരിച്ചു. ജി ബി വത്സന്‍ ചടങ്ങ് നിയന്ത്രിച്ചു. ടി വി കൃഷ്ണന്‍ മാസ്റ്ററുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സി വി ബാലകൃഷ്ണന്‍, കെ എ ഗഫൂര്‍, പ്രൊഫ. എ ടി മോഹന്‍രാജ്, ഇ പി രാജഗോപാലന്‍, എ എസ് മുഹമ്മദ്കുഞ്ഞി, ഹസ്സന്‍ മാങ്ങാട്, ടി കെ ഉമ്മര്‍, സാഹിറ റഹ് മാന്‍, ടി പ്രേമ ചന്ദ്രന്‍, മണികണ്ഠദാസ്, അതീഖ് ബേവിഞ്ച, കൊക്കാല്‍ പ്രമോദ്, ബക്കര്‍ മുക്ക്, സി എല്‍ ഹമീദ്, മോഹന്‍ദാസ് വയലാംകുഴി, ശരത്ചന്ദ്രന്‍ (എ ഐ ആര്‍), രവീന്ദ്രന്‍ പാടി, ദാമു കളനാട്, രാമന്‍ കൊക്കാല്‍ എന്നിവര്‍ സംബന്ധിച്ചു. ചെമ്പരത്തി പ്രസാധനത്തിന്റെ എഡിറ്റര്‍ അതീഖ് ബേവിഞ്ച ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Kasaragod, Karivellur, Kerala, Release, Book, MA Rahman, 'Pulimuricha Valappil' Released, 'Pulimuricha Valappil' Released.

Kasaragod, Karivellur, Kerala, Release, Book, MA Rahman, 'Pulimuricha Valappil' Released, 'Pulimuricha Valappil' Released.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Karivellur, Kerala, Release, Book, MA Rahman, 'Pulimuricha Valappil' Released, 'Pulimuricha Valappil' Released.