Join Whatsapp Group. Join now!
Aster MIMS 10/10/2023

പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കിണര്‍ കയ്യേറിയതായി ആരോപണം; വിജിലന്‍സില്‍ പരാതി നല്‍കി

കുമ്പള ഗ്രാമ പഞ്ചായത്ത് 19 വാര്‍ഡ് ബിഗ് നാങ്കി എന്ന സ്ഥലത്ത് 2005-10 കാലയളവില്‍ കുടിവെള്ള Kasaragod, Kumbala, Fund, Well, Drinking water, Vigilance, Complaint, Kerala, Compound, Action.
കുമ്പള: (www.kasargodvartha.com 18.05.2017) പൊതു ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കിണര്‍ കയ്യേറിയതായി ആരോപണം ശക്തമായി. കുമ്പള ഗ്രാമപഞ്ചായത്ത് 19 വാര്‍ഡില്‍ ബിഗ് നാങ്കിയിലാണ് 2005-2010 കാലയളവില്‍ നിര്‍മിച്ച പൊതുകിണര്‍ കയ്യേറിയത്. ഈ പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ പ്രയാസത്തിനാണ് ഇതുമൂലം അറുതിയായത്.
എന്നാല്‍ പൊതുജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി നിര്‍മിച്ച കിണര്‍ സി എം മുഹമ്മദ് എന്ന വ്യക്തി ചുറ്റുമതില്‍ കെട്ടി സ്വന്തമാക്കിയിരിക്കുകയാണെന്നാണ് ആരോപണം. പൊതു ആവശ്യത്തിന് പഞ്ചായത്തിന്റെ പണം ഉപയോഗിച്ച് നിര്‍മിച്ച കിണര്‍ സ്വകാര്യ വ്യക്തി കയ്യേറിയതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Kasaragod, Kumbala, Fund, Well, Drinking water, Vigilance, Complaint, Kerala, Compound, Action.

കൊടുവേനലില്‍ കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ അധികാരികളുടെയും ഉദ്യോഗസ്ഥന്മാരുടെയും ഒത്താശയോടുകൂടിയാണ് സ്വകാര്യ വ്യക്തി പൊതു കിണര്‍ കയ്യേറിയതെന്നാണ് ആക്ഷേപം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് വിജിലന്‍സില്‍ പരാതി നല്‍കി.

Kasaragod, Kumbala, Fund, Well, Drinking water, Vigilance, Complaint, Kerala, Compound, Action.

Kasaragod, Kumbala, Fund, Well, Drinking water, Vigilance, Complaint, Kerala, Compound, Action.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, Fund, Well, Drinking water, Vigilance, Complaint, Kerala, Compound, Action.