Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: ബ്ലോവിംഗ് സ്റ്റിപ്ലേര്‍സ് ചാമ്പ്യന്മാരായി

ഗ്രീന്‍ സ്റ്റാര്‍ എരിയാലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ എരിയാല്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമന്റില്‍ ബ്ലോവിംഗ് സ്റ്റിപ്ലേര്‍സ് ജേതാക്കളായി Eriyal, Kasaragod, Kerala, News, Cricket Tournament, Winner, Green Star, Cricket Premier League.
എരിയാല്‍: (www.kasargodvartha.com 06.05.2017) ഗ്രീന്‍ സ്റ്റാര്‍ എരിയാലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ എരിയാല്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമന്റില്‍ ബ്ലോവിംഗ് സ്റ്റിപ്ലേര്‍സ് ജേതാക്കളായി. ഫൈനലില്‍ ഗല്ലി സ്മാഷേര്‍സ് അക്കരയെയാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ബ്ലോവിംഗ് സ്റ്റിപ്ലേര്‍സിന്റെ ഹൈദറാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സിരീസും നേടിയത്.

ഗ്രീന്‍ സ്റ്റാര്‍ പ്രസിഡന്റ് മന്‍സൂര്‍ അക്കര അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് കെ ബി കുഞ്ഞാമു ട്രോഫിയും ഇ എം ഷൗക്കത്ത് ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, മുജീബ് കമ്പാര്‍, അഷ്‌റഫ് അലി ചേരങ്കൈ, എരിയാല്‍ അബ്ദുല്ല, ഹനീഫ് ചേരങ്കൈ, എ പി ഹനീഫ്, എ കെ ഷാഫി, അന്‍വര്‍ ചേരങ്കൈ, ജാഫര്‍ അക്കര, എ എസ് ഹബീബ്, കെ ബി മുനീര്‍, നിസാര്‍ കുളങ്കര എന്നിവര്‍ സംസാരിച്ചു. ഇ എ ഇര്‍ഷാദ് സ്വാഗതവും അബു നവാസ് നന്ദിയും പറഞ്ഞു.

Eriyal, Kasaragod, Kerala, News, Cricket Tournament, Winner, Green Star, Cricket Premier League.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Eriyal, Kasaragod, Kerala, News, Cricket Tournament, Winner, Green Star, Cricket Premier League.