Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രീമിയര്‍ ലീഗ് സീസണ്‍-4: എച്ച് എസ് സൂപ്പര്‍ സ്റ്റാര്‍സ് ജേതാക്കള്‍

ഇവൈസിസി എരിയാലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എരിയാല്‍ പ്രീമിയര്‍ ലീഗ് നാലാം സീസണില്‍ എച്ച് എസ് സൂപ്പര്‍ സ്റ്റാര്‍സ് കിരീടമണിഞ്ഞു. ഫൈനല്‍ മത്സരത്തി Eriyal, Kasaragod, News, Cricket, Sports, Winners, Premier League-4: HS Super Star champions.
എരിയാല്‍: (www.kasargodvartha.com 12.05.2017) ഇവൈസിസി എരിയാലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എരിയാല്‍ പ്രീമിയര്‍ ലീഗ് നാലാം സീസണില്‍ എച്ച് എസ് സൂപ്പര്‍ സ്റ്റാര്‍സ് കിരീടമണിഞ്ഞു. ഫൈനല്‍ മത്സരത്തിലെ അവസാന ബോള്‍ വരെ നീണ്ടു നിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സ്‌പൈക്ക് ഫൈറ്റേര്‍സിനെ തറപറ്റിച്ചുകൊണ്ട് എച്ച് എസ് സൂപ്പര്‍ സ്റ്റാര്‍സ് കിരീടം ചൂടിയത്.

എച്ച് എസ് സൂപ്പര്‍ സ്റ്റാര്‍സിലെ അല്‍ത്താഫ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനര്‍ഹനായി. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച സപൈക്ക് ഫൈറ്റേര്‍സിലെ മഹ്‌റൂഫിന് മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ലഭിച്ചു.

ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നൗഫല്‍ തളങ്കര കൈമാറി. പോസ്റ്റ് മുഹമ്മദ് കുഞ്ഞി, അബ്ഷീര്‍ എ ഇ, റഹീം എരിയാല്‍, രിഫാഇ എരിയാല്‍, ഫയാസ് എരിയാല്‍, ബാസിത്ത്, അബ്ദുല്‍ ജലീല്‍, ആസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Eriyal, Kasaragod, News, Cricket, Sports, Winners, Premier League-4: HS Super Star champions.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Eriyal, Kasaragod, News, Cricket, Sports, Winners, Premier League-4: HS Super Star champions.