Join Whatsapp Group. Join now!
Aster MIMS 10/10/2023

ചോദ്യപേപ്പര്‍ ചോര്‍ച്ച: തപാല്‍ വകുപ്പിന്റെ പോസ്റ്റ്മാന്‍ മെയില്‍ ഗാര്‍ഡ് പരീക്ഷ റദ്ദ് ചെയ്യണം- യൂത്ത് ലീഗ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള തപാല്‍ വകുപ്പില്‍ കേരള സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികളിലേക്കുള്ള അറുനൂറോളം ഒഴിവുകളിലേക്ക് Youth, Examination, Arrest, Cheating, Investigation, Kasaragod, Postal Department
കാസര്‍കോട്: (www.kasargodvartha.com 08/05/2017) കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള തപാല്‍ വകുപ്പില്‍ കേരള സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികളിലേക്കുള്ള അറുനൂറോളം ഒഴിവുകളിലേക്ക് തിങ്കളാഴ്ച രാവിലെ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞ സാഹചര്യത്തില്‍ പ്രസ്തുത പരീക്ഷ റദ്ദ് ചെയ്യണമെന്നും, ചോദ്യപേപ്പര്‍ ചോര്‍ച്ചയെകുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു.


സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയില്‍ കേരളമടക്കമുള്ള നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മൂന്ന് ലക്ഷത്തോളം അപേക്ഷകളാണ് ഉണ്ടായിരുന്നത്. കാസര്‍കോട് ഗവണ്‍മെന്റ് കോളജിലും, വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലുമാണ് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായി സെന്ററുകള്‍ അനുവദിച്ചിരുന്നത്. ഈ രണ്ട് കേന്ദ്രങ്ങളില്‍ വ്യാപകമായി ആള്‍മാറാട്ടം നടത്തിയതിന്റെ പേരിലും, രേഖകളില്‍ കൃത്രിമം കാണിച്ചതിന്റെ പേരിലും കേരളത്തിന് പുറത്തുള്ള ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ തിരിച്ചയച്ചിരുന്നു.

പരീക്ഷ നടന്ന് കൊണ്ടിരിക്കെ ചിന്മയ വിദ്യാലയത്തിലെ പരീക്ഷ ഹാളില്‍ വെച്ച് കേരളത്തിന് പുറത്ത് നിന്ന് പരീക്ഷ എഴുതാന്‍ വന്നയാളുടെ കൈയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിക്കുകയും ഇത് പരിശോധിച്ചപ്പോള്‍ നാല് സെറ്റ് ചോദ്യപേപ്പറിന്റെ ഉത്തരങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കോപ്പയടിയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എം ടി എല്‍ എന്ന കേരളത്തിന് പുറത്തുള്ള സ്വകാര്യ ഏജന്‍സിക്കാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നത്. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട അവസരങ്ങളാണ് ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കുകയും, ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുക്കുകയും ചെയ്യുക വഴി ഉണ്ടായിരിക്കുന്നത്.

അപേക്ഷകരില്‍ നിന്നും സ്വകാര്യ ഏജന്‍സി 500 രൂപ വീതം വാങ്ങിയിരുന്നു. ഇതില്‍ നൂറ് രൂപ മാത്രമാണ് തപാല്‍ വകുപ്പിന് നല്‍കുന്നത്. ഇതിലൂടെ വന്‍ കൊള്ളയാണ് നടത്തിയിരിക്കുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കണമെന്നും, പരീക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിനും (CPMG), പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ (PMG) നോര്‍ത്ത് റീജിണലിനും പരാതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Related News: 

തപാല്‍ വകുപ്പിന്റെ പോസ്റ്റുമാന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; ഹരിയാന സ്വദേശിയായ ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍

Keywords: Youth, Examination, Arrest, Cheating, Investigation, Kasaragod, Postal Department, Postal department examination question paper leaked: Youth league demands investigation.