Join Whatsapp Group. Join now!
Aster MIMS 10/10/2023

വന്‍ കവര്‍ച്ചാ സംഘം ബേക്കലില്‍ തമ്പടിച്ചു; ജ്വല്ലറി ഉടമകളുടെ യോഗം വിളിക്കുമെന്ന് പോലീസ്

വന്‍ കവര്‍ച്ചാ സംഘം ബേക്കല്‍ ഭാഗത്ത് തമ്പടിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജ്വല്ലറി ഉടമകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച പുലര്‍ച്ചെ Bekal, Robbery, Police, Investigation, Jewellery, Kasaragod, CCTV, Meeting, Pallikkera.
ബേക്കല്‍: (www.kasargodvartha.com 14.05.2017) വന്‍ കവര്‍ച്ചാ സംഘം ബേക്കല്‍ ഭാഗത്ത് തമ്പടിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജ്വല്ലറി ഉടമകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പള്ളിക്കര പി കെ മാളില്‍ പ്രവര്‍ത്തിക്കുന്ന മൂകാംബിക ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ച നടത്താനുള്ള ശ്രമം പോലീസിനെ കണ്ട് ഉപേക്ഷിച്ച് കവര്‍ച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു. അസമയത്ത് പള്ളിക്കരയില്‍ കണ്ട ആറംഗ സംഘത്തെ മണല്‍ കടത്ത് സംഘത്തില്‍ പെട്ടവരായിരിക്കാം എന്ന് സംശയിച്ച് പോലീസ് ഓടിക്കുകയായിരുന്നു.

Police to call meeting of jewelry owners

ഇതിന് ശേഷമാണ് രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ കവര്‍ച്ചാ ശ്രമം നടന്ന വിവരം അറിഞ്ഞത്. സി സി ടി വിയില്‍ മൂന്ന് യുവാക്കളെ കണ്ടെത്തിയതിന് തുടര്‍ന്നാണ് ഉടമ ജ്വല്ലറിയുടെ പിറകു വശം പരിശോധിച്ചത്. അപ്പോഴാണ് ജ്വല്ലറിയുടെ ചുമര്‍ തുരക്കാന്‍ ശ്രമം നടത്തിയതായി കണ്ടെത്തിയത്. ചുമരിന്റെ ഒരു ഭാഗത്ത് ഒരാള്‍ക്ക് കടക്കാനുള്ള വ്യാസത്തില്‍ സിമന്റിന്റെ ഭാഗം അടര്‍ത്തിയ നിലയിലായിരുന്നു. തുരന്ന ഭാഗം കല്ലില്ലെത്തിയപ്പോഴാണ് പോലീസിന്റെ പട്രോളിങ് സംഘത്തെ കണ്ട് ഇവര്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.

മൂന്ന് ബൈക്കുകളിലാണ് ആറംഗ സംഘം ജ്വല്ലറി കൊള്ളയ്‌ക്കെത്തിയത്. സി സി ടി വിയില്‍ മൂന്ന് യുവാക്കളുടെ ചിത്രം മൂന്നു തവണ പതിഞ്ഞിരുന്നു. പക്ഷേ സി സി ടി വിയില്‍ ഇവരുടെ മുഖം കൃത്യമായി വ്യക്തമാകുന്നില്ല. നിലവാരം കുറഞ്ഞ ക്യാമറകള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ചിത്രങ്ങള്‍ വ്യക്തമാകാത്തതെന്ന് ബേക്കല്‍ എസ് ഐ വിപിന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ജ്വല്ലറി ഉടമകളുടെ യോഗം വിളിച്ച് നിലവാരം കൂടിയ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രധാനപ്പെട്ട ജ്വല്ലറികളില്‍ കാവല്‍ക്കാരെ ഏര്‍പെടുത്തണമെന്ന് നിര്‍ദേശിക്കുമെന്നും എസ് ഐ വ്യക്തമാക്കി.

പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയൊരു ജ്വല്ലറി കൊള്ളയടിക്കാനുള്ള ശ്രമം പരാജയപ്പെട്ടത്. മണല്‍ മാഫിയ സംഘത്തിനെതിരെയും പോലീസ് ശക്തമായ നടപടികളുമായി രംഗത്തുണ്ട്.

Related News: ജ്വല്ലറിയുടെ ചുമര് തുരന്ന് കവര്‍ച്ചാശ്രമം; മോഷ്ടാക്കള്‍ സി സി ടി വിയില്‍ കുടുങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, Robbery, Police, Investigation, Jewellery, Kasaragod, CCTV, Meeting, Pallikkera, Police to call meeting of jewelry owners.