city-gold-ad-for-blogger

പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ വാറണ്ട് പ്രതികളെ പിടികൂടാനുള്ള കോമ്പിംഗില്‍ കുടുങ്ങിയത് 9 പിടികിട്ടാപുള്ളികളും 58 വാറണ്ട് പ്രതികളും

കാസര്‍കോട്: (www.kasargodvartha.com 27/05/2017) പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ വാറണ്ട് പ്രതികളെ പിടികൂടാനുള്ള കോമ്പിംഗില്‍ കുടുങ്ങിയത് ഒമ്പത് പിടികിട്ടാപുള്ളികളും 58 വാറണ്ട് പ്രതികളും. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്കും പുലര്‍ച്ചെ ഒരുമണിക്കും നടന്ന റെയ്ഡിലാണ് ഇത്രയും പേര്‍ പിടിയിലായത്. റെയ്ഡില്‍ 75 ശതമാനം പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി ദാമോധരന്‍, സിഐമാര്‍ എസ്‌ഐമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കാളികളായി. ഏറ്റവും കൂടുതല്‍ പിടികിട്ടാപുള്ളികളും വാറണ്ട് പ്രതികളും അറസ്റ്റിലായത് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലാണ്.

പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ വാറണ്ട് പ്രതികളെ പിടികൂടാനുള്ള കോമ്പിംഗില്‍ കുടുങ്ങിയത് 9 പിടികിട്ടാപുള്ളികളും 58 വാറണ്ട് പ്രതികളും

നാല് പിടികിട്ടാപുള്ളികളും 13 വാറണ്ട് പ്രതികളുമാണ് ഹൊസ്ദുര്‍ഗില്‍ പിടിയിലായത്. മഞ്ചേശ്വരം, കാസര്‍കോട്, ആദൂര്‍, നീലേശ്വരം, ചന്തേര എന്നിവിടങ്ങളില്‍ നിന്നുമായി ഓരോ പിടികിട്ടാപുള്ളികളും അറസ്റ്റിലായി. അറസ്റ്റിലായ വാറണ്ട് പ്രതികളുടെ കണക്ക് സ്റ്റേഷന്‍ തിരിച്ച്. മഞ്ചേശ്വരം-നാല്, കുമ്പള-അഞ്ച്, കാസര്‍കോട്-നാല്, വിദ്യാനഗര്‍-മൂന്ന്, ബദിയടുക്ക-രണ്ട്, ആദൂര്‍-രണ്ട്, ബേഡകം-ഒന്ന്, ബേക്കല്‍-മൂന്ന്, അമ്പലത്തറ-നാല്, ഹൊസ്ദുര്‍ഗ്-13, നീലേശ്വരം-നാല്, ചന്തേര-നാല്, ചീമേനി-രണ്ട്, ചിറ്റാരിക്കല്‍-നാല്, വെള്ളരിക്കുണ്ട്-രണ്ട്, രാജപുരം-ഒന്ന്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Raid, Arrest, DYSP, Police Station, Notorious Criminals, Police chief arrests 9 notorious criminals and 58 warrant accused.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia