Join Whatsapp Group. Join now!
Aster MIMS 10/10/2023

മകളുടെ വിവാഹത്തിന് ആശംസ അറിയിച്ച് ഗൃഹനാഥന് പ്രധാനമന്ത്രിയുടെ സന്ദേശം

കേന്ദ്ര സര്‍ക്കാരിന്റെ മുദ്രയോടു കൂടിയ തപാല്‍ ഉരുപ്പടി വന്നപ്പോള്‍ പരപ്പയിലെ ശശി നമ്പ്യാര്‍ ആദ്യം ഒന്ന് ഞെട്ടി. തുറന്ന് നോക്കിയപ്പോള്‍ മകളുടെ വിവാഹത്തിന് ആശംസ അറിയിച്ച് Parappa, Wedding, Prime Minister, Featured, Kasaragod, Kanhangad, Narendra Modi
പരപ്പ: (www.kasargodvartha.com 06.05.2017) കേന്ദ്ര സര്‍ക്കാരിന്റെ മുദ്രയോടു കൂടിയ തപാല്‍ ഉരുപ്പടി വന്നപ്പോള്‍ പരപ്പയിലെ ശശി നമ്പ്യാര്‍ ആദ്യം ഒന്ന് ഞെട്ടി. തുറന്ന് നോക്കിയപ്പോള്‍ മകളുടെ വിവാഹത്തിന് ആശംസ അറിയിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈയ്യൊപ്പോടു കൂടിയ ആശംസ സന്ദേശം ഞെട്ടല്‍ പിന്നെ അമ്പരപ്പായി.

ഇക്കഴിഞ്ഞ ദിവസമാണ് പരപ്പ പ്രതിഭാ നഗറിലെ കര്‍ഷകനും ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി അംഗവുമായ സി കെ ശശി നമ്പ്യാര്‍ - കരിച്ചേരി രാധാ ദമ്പതികളുടെ മകള്‍ സി കെ ദീപയും പള്ളിക്കര പാക്കത്തെ സുജയ് നായര്‍ തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുമ്പ് ശശി നമ്പ്യാര്‍ നരേന്ദ്ര മോഡിക്ക് ക്ഷണക്കത്ത് അയച്ചിരുന്നു.


മറുപടി ഉണ്ടാകില്ലെന്ന വിശ്വാസത്തോടെയാണ് ക്ഷണക്കത്തയച്ചത്. എന്നാല്‍ നമ്പ്യാരുടെ വിശ്വാസം തെറ്റിച്ച് കൊണ്ടാണ് പ്രധാനമന്ത്രിയുടെ അനുഗ്രഹം ആശംസ സന്ദേശമായി എത്തിയത്. മംഗളൂരു എ ജെ ആശുപത്രിയിലെ ഉദ്യോഗസ്ഥയാണ് ദീപ. ബംഗളൂരുവില്‍ ഇലക്‌ട്രോണിക് എഞ്ചിനിയര്‍ ആയ സുജയ് നായര്‍ പാക്കം വെളുത്തോളിയിലെ പരേതനായ രാമകൃഷ്ണന്‍ നായര്‍ -ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥ ജാനകിയമ്മ ദമ്പതികളുടെ മകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Parappa, Wedding, Prime Minister, Featured, Kasaragod, Kanhangad, Narendra Modi.