Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഹൈക്കോടതി ജൂണ്‍ അഞ്ചുവരെ നീട്ടി

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഹൈക്കോടതി ജൂണ്‍ അഞ്ചുവരെ നീട്ടി. സി ബി എസ് ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു കൂടി അപേക്ഷിക്കാന്‍ കഴിയു Kerala, News, School, Students, Application, High Court, Education, Plus one.
കൊച്ചി: (www.kasargodvartha.com 17.05.2017) പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഹൈക്കോടതി ജൂണ്‍ അഞ്ചുവരെ നീട്ടി. സി ബി എസ് ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു കൂടി അപേക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ തീയതി നീട്ടണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കൈതപ്പൊയില്‍ എം ഇ എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ പി ടി എ പ്രസിഡന്റുമാരാണ് തീയതി നീട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് മേയ് 22 വരെയാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിരുന്നത്. എന്നാല്‍ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഇതിനു ശേഷമേ പ്രസിദ്ധീകരിക്കൂ എന്നതിനാല്‍ ഇവരുടെ അവസരം നഷ്ടപ്പെടുമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആശങ്ക. തങ്ങളുടെ സി ബി എസ് ഇ സ്‌കൂളുകളില്‍ പത്താം ക്ലാസ് വരെ മാത്രമാണുള്ളതെന്നും പ്ലസ് വണ്‍ പ്രവേശനത്തിന് സാദ്ധ്യതയുള്ള മറ്റു സി ബി എസ് ഇ സ്‌കൂളുകള്‍ അടുത്തെങ്ങുമില്ലെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.



Keywords: Kerala, News, School, Students, Application, High Court, Education, Plus one.