Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വകാര്യ വ്യക്തി കയ്യേറിയ പൊതു കിണര്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ തീരുമാനമായി; നടപടി ഡി വൈ എഫ് ഐയുടെ ഇടപെടലിനെ തുടര്‍ന്ന്

കുമ്പള ഗ്രാമ പഞ്ചായത്തിലെ 19 -ാം വാര്‍ഡ് കൊപ്പളം ബിഗ് നാങ്കിയില്‍ സ്വകാര്യ വ്യക്തി കയ്യേറി ചുറ്റുമതില്‍ കെട്ടിയ സര്‍ക്കാര്‍ കിണര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനമായി Mogral, Kumbala, Well, Drinking Water, DYFI, Kasaragod, Natives, Encroachment
മൊഗ്രാല്‍: (www.kasargodvartha.com 19/05/2017) കുമ്പള ഗ്രാമ പഞ്ചായത്തിലെ 19 -ാം വാര്‍ഡ് കൊപ്പളം ബിഗ് നാങ്കിയില്‍ സ്വകാര്യ വ്യക്തി കയ്യേറി ചുറ്റുമതില്‍ കെട്ടിയ സര്‍ക്കാര്‍ കിണര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനമായി. 2005 - 10 കാലയളവില്‍ കുടിവെള്ള ആവശ്യത്തിനായി പൊതു ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കിണര്‍ സ്വകാര്യ വ്യക്തി കയ്യേറിയതിനെതിരെ ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുക്കുകയും കുമ്പള പഞ്ചായത്തില്‍ നിന്നും 2005 - 10 കാലയളവ് വാര്‍ഷിക പദ്ധതിയുടെ രേഖകള്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു.


സ്വമേധയാ കേസെടുക്കുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറി കിണര്‍ കയ്യേറിയ സ്ഥലം സന്ദര്‍ശിച്ച് അടിയന്തിരമായി പൊതു കിണര്‍ കയ്യേറി നിര്‍മിച്ച ചുറ്റു മതില്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകാന്‍ ഇടപെടല്‍ നടത്തിയ ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റിനെ ജനങ്ങള്‍ അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mogral, Kumbala, Well, Drinking Water, DYFI, Kasaragod, Natives, Encroachment.