Join Whatsapp Group. Join now!
Aster MIMS 10/10/2023

മണിപ്പാല്‍ ആരോഗ്യ കാര്‍ഡിന് അപേക്ഷിക്കാം; ആശുപത്രികളില്‍ ചികിത്സയ്ക്ക് ഇളവുകള്‍

സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ക്ക് വഹിക്കാന്‍ കഴിയുന്ന നിരക്കില്‍ ഉത്തമമായ ആരോഗ്യ പരിചരണം നല്‍കണമെന്ന സാമൂഹ്യ പ്രതിബദ്ധതയോടെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി Kasaragod, Mangalore, Health, Hospital, Treatment, Press Meet, Family, Manipal Enterprises, Manipal Health Card
കാസര്‍കോട്: (www.kasargodvartha.com 19/05/2017) സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ക്ക് വഹിക്കാന്‍ കഴിയുന്ന നിരക്കില്‍ ഉത്തമമായ ആരോഗ്യ പരിചരണം നല്‍കണമെന്ന സാമൂഹ്യ പ്രതിബദ്ധതയോടെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ പദ്ധതിയായ മണിപ്പാല്‍ ആരോഗ്യ കാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം. മണിപ്പാല്‍ ആരോഗ്യ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസ് ആന്‍ഡ് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ നിന്ന് ഇന്‍ പേഷ്യന്റ്/ ഔട്ട് പേഷ്യന്റ് ചികിത്സയില്‍ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുമെന്ന് മംഗളൂരു കെ എം സി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആനന്ദ് വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Now you can apply for Manipal health card

ചെറിയ തുക നല്‍കി മെമ്പര്‍ഷിപ്പ് നേടുന്ന ആര്‍ക്കും രണ്ടോ മൂന്നോ പ്രാവശ്യം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ തന്നെ നിരക്കിളവിലൂടെ ഈ തുക തിരികെ ലഭിക്കും. 2017 മെയ് 27 വരെ മെമ്പര്‍ഷിപ്പെടുക്കാന്‍ അവസരമുണ്ട്. മെമ്പര്‍ഷിപ്പിലൂടെ കാര്‍ഡ് നേടുന്നവര്‍ക്ക് മംഗളൂരു അത്താവര്‍ കെ എം സി ആശുപത്രിയില്‍ സൗജന്യ കണ്‍സള്‍ട്ടേഷന്‍, ജനറല്‍ വാര്‍ഡിലെ ഐ പി അഡ്മിഷനും, ഒ പി വിഭാഗത്തില്‍ ലാബ് പരിശോധനയ്ക്കും റേഡിയോളജി പരിശോധനയ്ക്കും 25 ശതമാനം ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും.

മംഗളൂരു അംബേദ്കര്‍ സര്‍ക്കിളിലെ കെ എം സി ആശുപത്രിയില്‍ കണ്‍സള്‍ട്ടേഷന്‍ ഫീസില്‍ 50 ശതമാനം ഡിസ്‌കൗണ്ട്, ജനറല്‍ വാര്‍ഡിലെ ഐ പി അഡ്മിഷനും, ഒ പി വിഭാഗത്തില്‍ ലാബ് പരിശോധനയ്ക്കും റേഡിയോളജി പരിശോധനയ്ക്കും 25 ശതമാനം ഡിസ്‌കൗണ്ട് എന്നിവയും ഡയാലിസിസിന് 50 രൂപ ഡിസ്‌കൗണ്ടും ലഭിക്കും. എല്ലായിടത്തും മരുന്നുകള്‍ക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടുകള്‍ ലഭിക്കും.

മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രി, ഉഡുപ്പി, കാര്‍ക്കള എന്നിവിടങ്ങളിലെ ഡോ. ടി എം എ പൈ ആശുപത്രി, മണിപ്പാല്‍ കോളജ് ഓഫ് ഡെന്റല്‍ സയന്‍സ് എന്നിവിടങ്ങളില്‍ മണിപ്പാല്‍ ആരോഗ്യ കാര്‍ഡിന്റെ സൗജന്യങ്ങള്‍ നേടാം. അതുല്യ പദ്ധതിയായ മണിപ്പാല്‍ ആരോഗ്യ കാര്‍ഡിലൂടെ പഴകിയതും നിലവിലുള്ളതുമായ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ക്ക് ഡിസ്‌കൗണ്ട് നേടാം. മണിപ്പാല്‍ ആരോഗ്യ കാര്‍ഡിന് ഒരാള്‍ക്ക് 250 രൂപയും കുടുംബത്തിന് 520 രൂപയും നല്‍കിയാല്‍ മതി.

കുടുംബത്തിനായി എടുത്ത ആരോഗ്യ കാര്‍ഡില്‍ ഉടമയും ഭാര്യ/ ഭര്‍ത്താവ്, 25 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ഉള്‍പെടും. കുടുംബ കാര്‍ഡ് പദ്ധതി പ്രകാരം 100 രൂപ നിരക്കില്‍ അധികം അടച്ച് ഫാമിലി കാര്‍ഡ് ഉടമയ്ക്ക് മാതാപിതാക്കളെക്കൂടി ഫാമിലി പദ്ധതിയില്‍ ഉള്‍പെടുത്താം. നിലവിലെ കാര്‍ഡ് പുതുക്കുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. അപേക്ഷാ ഫോറങ്ങള്‍ അത്താവര്‍ കെ എം സി ആശുപത്രി, മംഗളൂരു അംബേദ്കര്‍ സര്‍ക്കിള്‍, മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രി, ഉഡുപ്പി, കാര്‍ക്കള എന്നിവിടങ്ങളിലെ ഡോ. ടി എം പൈ ആശുപത്രി, കെ എം സി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ എം സി മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഉണ്ണികൃഷ്ണന്‍, ഓപറേഷന്‍സ് വിഭാഗം മാനേജര്‍ രവിരാജ് എന്നിവരും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mangalore, Health, Hospital, Treatment, Press Meet, Family, Manipal Enterprises, Manipal Health Card, Now you can apply for Manipal health card.