Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയിലേക്കുള്ള വെള്ളം ശേഖരിക്കുന്നത് പുറത്തുള്ള ടാങ്കില്‍ നിന്ന്; ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും വലയുന്നു

വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നിര്‍ത്തിവെച്ചത് കാസര്‍കോട് ജനറല്‍ ആശുപത്രി പ്രവര്‍ത്തനത്തെ അവതാളത്തിലാക്കി. ആശുപത്രിയില്‍ നവജാത ശിശുക്കളെ കുളിപ്പിക്കാന്‍ General Hospital, Kasaragod, Health, Featured, Water, Patient's, Child, Kerala, Water Supply
കാസര്‍കോട്: (www.kasargodvartha.com 05.05.2017) വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നിര്‍ത്തിവെച്ചത് കാസര്‍കോട് ജനറല്‍ ആശുപത്രി പ്രവര്‍ത്തനത്തെ അവതാളത്തിലാക്കി. ആശുപത്രിയില്‍ നവജാത ശിശുക്കളെ കുളിപ്പിക്കാന്‍ പോലും വെള്ളം കിട്ടാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പുതുതായി എത്തുന്ന രോഗികളെയും ഗര്‍ഭിണികളെയും അഡ്മിറ്റ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നാണ് ആശങ്ക.

വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണമാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ഇതുവരെ മുന്നോട്ടുകൊണ്ടുപോയത്. ഉപ്പുവെള്ളം കയറിയതോടെ ആശുപത്രിയിലെ ഡയാലിസിസ് യന്ത്രങ്ങള്‍ തകരാറിലായി. വാട്ടര്‍ അതോറിറ്റി ജലവിതരണം നിര്‍ത്തിവെക്കുകയും ചെയ്തു. ഇതോടെയാണ് ആശുപത്രിയില്‍ പ്രശ്‌നം രൂക്ഷമായത്. ഇപ്പോള്‍ പുറമെ നിന്നും ടാങ്കറുകളിലാണ് വെള്ളം എത്തിക്കുന്നത്. ആശുപത്രി വളപ്പിലെ ടാങ്കില്‍ സൂക്ഷിക്കുന്ന വെള്ളം ശേഖരിച്ചാണ് ആശുപത്രിക്കകത്തുകൊണ്ടുപോകുന്നത്.

പൈപ്പുകളില്‍ വെള്ളം ഇല്ലാത്തതിനാല്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിനുപോലും കഴിയാതെ രോഗികള്‍ ദുരിതമനുഭവിക്കുന്നു. പുറത്തെ ടാങ്കില്‍ നിന്നും ആശുപത്രിക്കകത്തേക്ക് നഴ്‌സുമാരും രോഗികളുടെ കൂട്ടിരിപ്പുകാരും വെള്ളം എടുത്തുകൊണ്ടുപോകാന്‍ ഏറെ പ്രയാസപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)





Keywords: General Hospital, Kasaragod, Health, Featured, Water, Patient's, Child, Kerala, Water Supply.