Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹെല്‍മെറ്റും ലൈസന്‍സുമില്ല; യുവാവിന് തടവും പിഴയും

ഹെല്‍മെറ്റും ലൈസന്‍സുമില്ലാതിരുന്നതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് തടവും പിഴയും. ഉദുമ നാലാംവാതുക്കാലിലെ ശ്രീജയനെയാണ് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിkasaragod, Kerala, news, Police, court, Kanhangad, Uduma, Bike, Youth, Fine, No helmet: Punishment for Youth
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.05.2017) ഹെല്‍മെറ്റും ലൈസന്‍സുമില്ലാതിരുന്നതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് തടവും പിഴയും. ഉദുമ നാലാംവാതുക്കാലിലെ ശ്രീജയനെയാണ് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) തടവിനും പിഴയടക്കാനും ശിക്ഷിച്ചത്.

2013 നവംബര്‍ 25 ന് നാലാംവാതുക്കലില്‍ വെച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പോലീസ് വാഹന പരിശോധനക്കിടയില്‍ പിടികൂടുകയായിരുന്നു. പരിശോധനക്കിടയില്‍ ഹെല്‍മറ്റോ ലൈസന്‍സോ രജിസ്‌ട്രേഷന്‍ കാര്‍ഡോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകായിരുന്നു.

നിയമാനുസൃതമായ രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാല്‍ 2,000 രൂപയും പിഴ അടച്ചില്ലെങ്കില്‍ 7 ദിവസം തടവും ലൈസന്‍സില്ലാത്തതിനാല്‍ 500 രൂപയും തുക അടച്ചില്ലെങ്കില്‍ 5 ദിവസം തടവും. ഹെല്‍മറ്റ് വെയ്ക്കാത്തതിനാല്‍ 100 രൂപയുമാണ് പിഴ. പിഴ അടച്ചില്ലെങ്കില്‍ രണ്ട് ദിവസം തടവുമാണ് ശിക്ഷ.



Keywords: kasaragod, Kerala, news, Police, court, Kanhangad, Uduma, Bike, Youth, Fine, No helmet: Punishment for Youth