Join Whatsapp Group. Join now!
Aster MIMS 10/10/2023

നീലേശ്വരം കോവിലകത്തെ ക്യാന്‍വാസില്‍ പകര്‍ത്തിയ നവനീതക്ക് ദേശീയ അംഗീകാരം

നീലേശ്വരം കോവിലകത്തെ ക്യാന്‍വാസില്‍ പകര്‍ത്തിയ നവനീത നേടിയത് ദേശീയ പുരസ്‌കാരം. ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് (ഐ എന്‍ ടി എ സി എച്ച് ) Nileshwaram, Student, Award, Kasaragod, Kanhangad, Photo, Navaneetha
നീലേശ്വരം: (www.kasargodvartha.com 12/05/2017) നീലേശ്വരം കോവിലകത്തെ ക്യാന്‍വാസില്‍ പകര്‍ത്തിയ നവനീത നേടിയത് ദേശീയ പുരസ്‌കാരം. ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് (ഐ എന്‍ ടി എ സി എച്ച് ) നടത്തിയ എന്റെ പട്ടണം എന്റെ പൈതൃകം ചിത്ര രചന ഉപന്യാസ മല്‍സരത്തിലാണ് ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനി നവനീത പുരസ്‌കാരം നേടിയത്.


ദേശീയ തലത്തില്‍ 12,000 പേര്‍ മത്സരിച്ചതില്‍ തെരെഞ്ഞെടുക്കപ്പെട്ട 15 പേരില്‍ കേരളത്തില്‍ നിന്നുള്ള ഏക വിജയിയാണ് നവനീത. നീലേശ്വരം കോവിലകത്തെ വരച്ച് അതിന്റെ ഉപന്യാസം എഴുതിയാണ് നവനീത മികവ് തെളിയിച്ചത്. ജൂലൈ അഞ്ച്, ആറ്, ഏഴ് തീയ്യതികളില്‍ ഡല്‍ഹിയിലെ പ്രധാന മന്ദിരങ്ങളും സ്ഥലങ്ങളും സന്ദര്‍ശിച്ച് നവനീത ടൂറിസം സംസ്‌കാര മന്ത്രാലയത്തിന്റെ പുരസ്‌കാര അവാര്‍ഡ് ഏറ്റുവാങ്ങും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Student, Award, Kasaragod, Kanhangad, Photo, Navaneetha.