കാസര്‍കോട്: (www.kasargodvartha.com 11/05/2017) നാടുനീളെ ഐ പി എല്‍ ജ്വരം കത്തിപ്പടരുകയും അനുകരണ ക്രിക്കറ്റ് മാമാങ്കങ്ങള്‍ പൊടിപൊടിക്കുകയും അതോടൊപ്പം വാതുവെപ്പും ചൂതാട്ടവും അനിയന്ത്രിതമാംവിധം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് നാടിന്റെ സൈ്വര്യജീവിതത്തിന് ഭീഷണിയായി മാറുകയാണെന്നും നാരംപാടി ബദര്‍ ജമാഅത്തിന്റെ യു എ ഇ ഘടകം അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ദേരയിലെ ഹനീഫ് അബ്ബാസിന്റെ വസതിയില്‍ നടന്ന ജമാഅത്ത് നിവാസികളുടെ സംഗമത്തില്‍ കെ വി ഖാദര്‍ അധ്യക്ഷത വഹിച്ചു. യു എ ഇ ഘടകത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഹനീഫ് അബ്ബാസ് ഉദ്ഘാടനം ചെയ്തു.
യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഈ കൊടിയ വിപത്തിനെ തുടച്ചുനീക്കാന്‍ രക്ഷിതാക്കളോടൊപ്പം പൊതുസമൂഹവും മഹല്ലു കമ്മിറ്റികളും കൈകോര്‍ക്കണം. വാതുവെപ്പിലൂടെ തുടങ്ങി മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്ന യുവത്വം അരാജകത്തിലേക്ക് കൂപ്പുകുത്തുന്നത് തടയാന്‍ അധികാരികളും സദാ ജാഗരൂകരാവണമെന്ന് സംഗമം ആവശ്യപ്പെട്ടു.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ഹനീഫ് അബ്ബാസിനെയും കണ്‍വീനറായി കെ വി ഖാദറിനെയും തിരഞ്ഞെടുത്തു. മുഹമ്മദ് ഹനീഫ് തെക്കേക്കര (പ്രസിഡന്റ്), സക്കീര്‍ അഹ് മദ് സി എച്ച് (ജനറല്‍ സെക്രട്ടറി), സെമീര്‍ നാരംപാടി (ട്രഷറര്‍), ഹനീഫ എസ് എം, മൊയ്തീന്‍ മൗവ്വാര്‍ (വൈസ് പ്രസിഡന്റുമാര്‍), നിസാര്‍ എസ് എം, റസാഖ് പി എം, റസാഖ് സീതി, മുഹമ്മദ് പനിയ (ജോയിന്റ് സെക്രട്ടറിമാര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, Kasaragod, News, Cricket, President, Secretary, IPL, Cheirman.

മുഹമ്മദ് ഹനീഫ് തെക്കേക
സക്കീര്‍ അഹ്മദ് സി എച്ച്
സെമീര്‍ നാരംപാടി