Join Whatsapp Group. Join now!
Aster MIMS 10/10/2023

രാമകൃഷ്ണ മൂല്യയെ കൊല്ലുമെന്ന് ഉമറുല്‍ ഫാറൂഖ് ജയിലില്‍ വെച്ച് പ്രതിജ്ഞയെടുത്തു; ഒപ്പമുണ്ടായിരുന്നവര്‍ പിന്‍മാറി

ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി Kasaragod, Jail, Case, Arrest, Murder Case, Temple, Remand, Car, Driver, Real Estate.
കാസര്‍കോട്: (www.kasargodvartha.com 11/05/2017) ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഇടനീര്‍ ചൂരി മൂലയിലെ ഉമറുല്‍ ഫാറൂഖ് കൊലപാതകം ആസൂത്രണം ചെയ്തത് ജയിലില്‍ വെച്ചാണെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് മണ്ടേക്കാപ്പിലെ മുഗു സുബ്രഹ് മണ്യ ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ടു തകര്‍ത്ത് 4453 രൂപ കവര്‍ച്ച ചെയ്തിരുന്നു. ഈ സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച ഉമറുല്‍ ഫാറൂഖും കൂട്ടു പ്രതികളായ റഹീം പാഷ, റസാഖ് എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.

Kasaragod, Jail, Case, Arrest, Murder Case, Temple, Remand, Car, Driver, Real Estate.

ഇവര്‍ കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നപ്പോഴാണ് രാമകൃഷ്ണ മൂല്യയെ പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് ഉമറുല്‍ ഫാറൂഖ് പ്രതിജ്ഞയെടുത്തത്. എന്നാല്‍ ഈ ഉദ്യമത്തില്‍ തങ്ങളില്ലെന്ന് പാഷയും റസാഖും വ്യക്തമാക്കിയിരുന്നു.

ഇതിന് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉമറുല്‍ ഫാറൂഖ് മൂന്നുതവണ രാമകൃഷ്ണ മൂല്യയെ കൊലപ്പെടുത്താനായി മണ്ടേക്കാപ്പില്‍ എത്തിയിരുന്നു. എന്നാല്‍ അവസരം ഒത്തുകിട്ടാത്തതിനാല്‍ കൊല നടത്താന്‍ കഴിഞ്ഞില്ല.

ഏറ്റവുമൊടുവിലാണ് മെയ് നാലിന് മണ്ടേക്കാപ്പിലെത്തിയ കാര്‍ കെ എല്‍ 14 ടി 9665 നമ്പര്‍ കാറിലെത്തിയ ഉമറുല്‍ ഫാറൂഖും, മുളിയാര്‍ പൊവ്വല്‍ സ്‌റ്റോറിലെ നൗഷാദ് ഷെയ്ഖ്(33), ബോവിക്കാനം എട്ടാം മൈലിലെ എ അബ്ദുല്‍ ആരിഫ്(33), ചെര്‍ക്കള റഹ് മത്ത് നഗറിലെ കെ അഷറഫ്(23) എന്നിവര്‍ ചേര്‍ന്ന് രാമകൃഷ്ണ മൂല്യയെ ക്രൂരമായി കടയില്‍ കയറി വെട്ടിക്കൊന്നത്.

ആദ്യം ഉമറുല്‍ ഫാറൂഖാണ് കഴുത്തിന് വെട്ടിയത്. പിന്നാലെ മറ്റുള്ളവരും വെട്ടി. പിന്നീട് സംഘം ഇതേ കാറില്‍ തന്നെ കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം ചിക്ക്മംഗളൂര്‍, ഹുബ്ലി, ഹൈദരാബാദ് എന്നിവടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ മംഗളൂരുവിലാണ് ഒളിപ്പിച്ചിട്ടുള്ളത്. ഇത് കണ്ടെടുക്കാനുണ്ട്.

കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ മലമുകളിലും മറ്റുമായി വലിച്ചെറിഞ്ഞതായും പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ അഷറഫ് ഡ്രൈവറാണ്. അറസ്റ്റിലായ ഉമറുല്‍ ഫാറൂഖ് നേരത്തെ ഗള്‍ഫിലായിരുന്നു. ഇതിന് ശേഷം നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടും ഒപ്പം മോഷണവും നടത്തി വരികയായിരുന്നു. അറസ്റ്റിലായ അബ്ദുല്‍ ആരിഫ് എട്ടോളം കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Related News:
ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്ന മൂന്നംഗ സംഘം അറസ്റ്റില്‍; പിടിയിലായത് അഞ്ച് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍, മോഷ്ടിക്കാനിറങ്ങിയത് മദ്യപിക്കാന്‍ പണത്തിനു വേണ്ടിയെന്ന് മൊഴി

കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു

നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ രണ്ട് മൃഗീയ കൊലപാതകങ്ങള്‍; ഞെട്ടലോടെ ജനങ്ങള്‍

വ്യാപാരിയുടെ കൊലയ്ക്ക് പിന്നില്‍ മോഷണ കേസുകളിലെ പ്രതികളെന്ന് സൂചന; അക്രമികളെത്തിയത് കറുത്ത കാറില്‍

വെട്ടേറ്റ് മരിച്ച വ്യാപാരിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി; ഘാതകരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം

വ്യാപാരിയുടെ കൊല: മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഉമറുല്‍ ഫാറൂഖിന് പിന്നാലെ പോലീസ്

വ്യാപാരിയുടെ കൊല: മൂന്ന് പ്രതികള്‍ കീഴടങ്ങിയതായി സൂചന

വ്യാപാരിയെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി അടക്കം നാലുപേര്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Jail, Case, Arrest, Murder Case, Temple, Remand, Car, Driver, Real Estate, Murder of merchant; Planned from jail.