Join Whatsapp Group. Join now!
Aster MIMS 10/10/2023

റൂട്ടുമാറി ഓടിയ രണ്ട് ദീര്‍ഘദൂര ബസുകളെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

റൂട്ടുമാറി സര്‍വീസ് നടത്തുന്നതടക്കം ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി Kasaragod, Kanhangad, Bus, Seized, Vehicles, Police, Driver, Motor Vehicle Inspector, License.
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/05/2017) റൂട്ടുമാറി സര്‍വീസ് നടത്തുന്നതടക്കം ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ചിറ്റാരിക്കാലില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്ന ബസും കോട്ടയത്തുനിന്ന് പാണത്തൂരിലേക്ക് പോകുന്ന ബസുമാണ് കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ചിറ്റാരിക്കാലില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്ന ബസ് കാഞ്ഞങ്ങാട് വഴിയാണ് സര്‍വീസ് നടത്തേണ്ടതെങ്കിലും ചെറുപുഴ വഴി ഓടിച്ചുപോവുകയായിരുന്നു. കോട്ടയത്തുനിന്നും പാണത്തൂരിലേക്ക് വരുന്ന ബസ് വെള്ളരിക്കുണ്ടില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ് ചെയ്തത്.

Kasaragod, Kanhangad, Bus, Seized, Vehicles, Police, Driver, Motor Vehicle Inspector.

ഒരാഴ്ചയായി നടത്തിവരുന്ന പരിശോധനയില്‍ സ്പീഡ് ഗവേണറില്‍ കൃത്രിമം കാണിച്ചതടക്കമുള്ള കുറ്റങ്ങളുമായി ബന്ധപ്പെട്ട് 38 ടിപ്പര്‍ലോറികളും മോട്ടോര്‍വാഹനവകുപ്പ് പിടികൂടി. അപകടം വരുത്തിയതുള്‍പ്പെടെയുള്ള കേസുകളില്‍ ഏഴ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Bus, Seized, Vehicles, Police, Driver, Motor Vehicle Inspector, License, Motor Vehicle Department seized buses.