city-gold-ad-for-blogger

എം കെ അബ്ദുല്ല അനുസ്മരണവും തനിമ 2017 ഇശല്‍ സന്ധ്യയും 7ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: (www.kasargdvartha.com 05.05.2017) മാപ്പിളപ്പാട്ടിന്റെ പൂങ്കാവനം തീര്‍ത്ത കവികളുടെ സ്വന്തം മണ്ണായ മൊഗ്രാലില്‍ നിന്നു മാപ്പിള കലകളെ തന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ച് അവസാന ശ്വാസം വരെ മാപ്പിളപ്പാട്ടിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് ഇശല്‍ ഗ്രാമത്തില്‍ നിന്നു വിടപറഞ്ഞു പോയ തനിമ അബ്ദുല്ല എന്ന എം കെ അബ്ദുല്ലയുടെ അനുസ്മരണം മെയ് ഏഴിന് 'തനിമ 2017' എന്ന പേരില്‍ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍ എണ്ണമറ്റ മാപ്പിള കലാ സദസ്സുകള്‍ ഒരുക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും മാപ്പിളപ്പാട്ട് പൈതൃകം രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ എത്തിച്ചും ശ്രദ്ധേയനായിരുന്നു പരേതനായ എം കെ അബ്ദുല്ല. അന്യം നിന്നു പോകുമായിരുന്ന മാപ്പിളപ്പാട്ടിന് വേണ്ടി ശബ്ദമുയര്‍ത്തുക വഴി കേരള നിയമസഭയില്‍ പോലും മൊഗ്രാലിന്റെ മാപ്പിളപ്പാട്ട് ചരിത്രത്തെ ചര്‍ച്ചാ വിഷയമാക്കി മാപ്പിളപ്പാട്ടിന്റെ കുലപതി മോയ്ദിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ പഠന ഗവേഷണ കേന്ദ്രം മൊഗ്രാലിലേക്ക് കൊണ്ട് വരാന്‍ സാധിച്ചു. ഒപ്പം പ്രൊഫ: എം എം റഹ് മാന്റെ സംവിധാനത്തില്‍ 'ഇശല്‍ ഗ്രാമം വിളിക്കുന്നു' എന്ന ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ചെയ്തു.
എം കെ അബ്ദുല്ല അനുസ്മരണവും തനിമ 2017 ഇശല്‍ സന്ധ്യയും 7ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എം കെ അബ്ദുല്ലയുടെ സ്മരണ നിലനിര്‍ത്താന്‍ ഒരുക്കുന്ന 'തനിമ 2017' അനുസ്മരണ പരിപാടി മെയ് ഏഴിന് ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് തുടക്കമാവും. പരിപാടിയില്‍ വെച്ച് എം കെ അബ്ദുല്ല സ്മാരക ഇശല്‍ ഗ്രാമ പ്രഥമ പുരസ്‌കാരം പ്രശസ്ത ഗായകന്‍ അഷ്‌റഫ് പയ്യന്നൂരിന് സമ്മാനിക്കും. പതിനായിരം രൂപയും ഫലകവുമാണ് പുരസ്‌കാരം.

കരീം കോളിയാട്, ജ്യോതി വെള്ളല്ലൂര്‍, കെ എം അബ്ദുര്‍ റഹ് മാന്‍ മൊഗ്രാല്‍, എസ് കെ ഇക്ബാല്‍, മാത്തുക്കുട്ടി വൈദ്യര്‍ എന്നിവര്‍ക്ക് എം കെ അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിക്കും. അസീസ് തായിനേരി, കോഴിക്കോട് അബൂബക്കര്‍, സിബല്ല സദാനന്ദന്‍, ഫൈസലാ എളയറ്റില്‍, ഒ എം കരുവാരക്കുണ്ട്, അസീസ് പുലിക്കുന്ന്, വി പി അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍ എന്നിവരെ വേദിയില്‍ വെച്ച് ആദരിക്കും. കൂടാതെ ഇശല്‍ ഗ്രാമത്തിലെ കലാ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ക്ക് ഉപഹാരം നല്‍കി അനുമോദിക്കും.

പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക മന്ത്രി യു ടി ഖാദര്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കൊണ്ടോട്ടി വൈദ്യര്‍ സ്മാരക ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി കെ ഹംസ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പ്രൊഫസര്‍ എം എ റഹ് മാന്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, എന്നിവര്‍ എം കെ അബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തും.

എം സി ഖമറുദ്ധീന്‍, കെ പി സതീഷ് ചന്ദ്രന്‍, വി വി രാജന്‍, അസീസ് കടപ്പുറം, കുമ്പള സി ഐ മനോജ്, ആദൂര്‍ സി ഐ സിബി തോമസ്, വി പി പി മുസ്തഫ, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, പി എസ് ഹമീദ്, സി എല്‍ ഹമീദ്, സി എ സുബൈര്‍, ബ്ലോക്ക് മെമ്പര്‍ ജനാര്‍ദ്ദനന്‍, ടി എം ശുഐബ്, ടിമ്പര്‍ മുഹമ്മദ്, ബഷീര്‍ അഹമ്മദ്, സിദ്ദീഖ് മൊഗ്രാല്‍, പി സി ആസിഫ്, കെ സി സലിം, എ എം സിദ്ദീഖ് റഹ് മാന്‍, റിയാസ് മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് എം കെ അബ്ദുല്ല നിര്‍മ്മിച്ച 'ഇശല്‍ ഗ്രാമം വിളിക്കുന്നു' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും കേരളത്തിലെ പ്രശസ്ത മാപ്പിള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യയും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ എം മുഹമ്മദ്, താജുദ്ധീന്‍ മൊഗ്രാല്‍, അബ്ദുസ്സലാം, എ എസ് മുഹമ്മദ് കുഞ്ഞി, ഹമീദ് കോളിയടുക്കം, അസീസ് മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Mogral, Mappilapatt, Meet, Programme, Press meet, Remembrance, M.K Abdulla rememberance on 7th.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia