കാസര്‍കോട്: (www.kasargodvartha.com 27/05/2017) എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ എല്ലാ പ്രഖ്യാപനങ്ങളും പ്രാമുഖ്യം നല്‍കി നടപ്പിലാക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനിബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയ്ത്.
ജനക്ഷേമപരമായ ഒട്ടേരെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം കൊണ്ട് നടത്താന്‍ കഴിഞ്ഞു. പരമ്പരാഗത വ്യവസായ മേഖലയില്‍ പുത്തനുണര്‍വ് കൊണ്ട് വരാന്‍ കഴിഞ്ഞു. കശുവണ്ട്, കൈത്തറി മേഖലയില്‍ കൈത്താങ്ങായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. സ്വകാര്യ മേഖലയില്‍ നിരവധി സംരംഭങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു.
മൂന്നുലക്ഷത്തില്‍ പരം തൊഴിലവസരങ്ങള്‍ ഇതിലൂടെ സാധ്യമാക്കാന്‍ കഴിഞ്ഞു. പോതുമേഖല വ്യവസായങ്ങളില്‍ 40 എണ്ണത്തില്‍ 13 എണ്ണം ലാഭത്തിലാക്കി. അവശേഷിക്കുന്നവ കുടി ലാഭത്തിലാക്കാന്‍ ശ്രമം നടത്തിവരികയാണ് 131 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നത് 71 കോടി രൂപയാക്കി ചുരുക്കാന്‍ കഴിഞ്ഞു.
സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മ പരിപാടിയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതിന്റഎ അടിസ്ഥാനത്തില്‍ 10,000 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. താല്‍ക്കാലിക നിയമനം, തസ്തിക വെട്ടികുറയ്ക്കല്‍ എന്നിവ കുറച്ചു കൊണ്ട് വരാന്‍ കഴിഞ്ഞു. 3,600 നിയമനങ്ങള്‍ പൂര്‍ത്തിയാക്കി. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും പുതിയ തസ്തികകല്‍ സൃഷ്ടിച്ചു.
വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടുക്കാന്‍ കഴിയാത്തവര്‍ക്ക് ജപ്തി നടപടി ഒഴിവാക്കാനും വായ്പയില്‍ പകുതി സര്‍ക്കാര്‍ വഹിക്കാനും പലിശ പരമാവധി കുറച്ചു കൊണ്ടുവരാനും കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി 56.76 കോടി രൂപ അനുവദിച്ചു. സാമൂഹ്യ ക്ഷേമ പെന്‍ഷനുകളെല്ലാം വര്‍ദ്ധിച്ച് പെന്‍ഷന്‍ വീടുകളിലേക്ക് എത്തിച്ച് കൊടുത്തു.
പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ അഞ്ചു വര്‍ഷം കൊണ്ട് 1000 വിദ്യാലയങ്ങളെ സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ചുകോടി രൂപ സര്‍ക്കാരും ബാക്കി തുക ജനങ്ങളുടെയും മറ്റു സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കാനാണ് തീരുമാനം. ലൈഫ്, ആര്‍ദ്രം, സമ്പൂര്‍ണ ഭവന നിര്‍മാണം എന്നീ പദ്ധതികളും നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
കേരളത്തില്‍ 4.7 ലക്ഷം ആളുകള്‍ക്ക് വീടില്ല. ഇതില്‍ രണ്ട് ലക്ഷം പേര്‍ക്കെങ്കിലും സ്വന്തമായി ഭൂമിയുമില്ല. ഫഌറ്റ് നിര്‍മാണം നടത്തി ഭവന പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാഠപുസ്തകങ്ങളെല്ലാം നേരത്തെ തന്നെ സ്‌കൂളുകളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എട്ടാംതരം വരെയുള്ള വിദ്യാര്ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിച്ചാലും എല്‍ പി സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കൈത്തറി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സേസ്ഥാനമാക്കി മാറ്റാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാകളക്ടര്‍ ജീവന്‍ ബാബുവും സംബന്ധിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, Kasaragod, News, Minister, LDF, E Chandashekaran, Government, Health, Endosufan, Minister E Chandrasekharan about LDF governments first anniversary.