Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാപാരിയുടെ കൊലയ്ക്ക് പിന്നില്‍ മോഷണ കേസുകളിലെ പ്രതികളെന്ന് സൂചന; അക്രമികളെത്തിയത് കറുത്ത കാറില്‍

പൈവളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ (52) ക്രൂരമായി വെട്ടിക്കൊന്നത് മോഷണ കേസുകളിലെ പ്രതികളാണെന്ന് പോലീസിന് Kumbala, Murder, Accuse, Police, Investigation, Kasaragod, Merchant, Bandiyod, Ramakrishna Moolya, Chevar
കുമ്പള: (www.kasargodvartha.com 04/05/2017) പൈവളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ (52) ക്രൂരമായി വെട്ടിക്കൊന്നത് മോഷണ കേസുകളിലെ പ്രതികളാണെന്ന് പോലീസിന് സൂചന ലഭിച്ചു. ചില മോഷണ കേസുകളില്‍ തങ്ങളെ കുറിച്ചുള്ള സൂചനകള്‍ രാമകൃഷ്ണന്‍ പോലീസിന് നല്‍കിയതായി സംശയിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

കറുത്ത കാറിലാണ് നാലുപേരടങ്ങുന്ന സംഘം കടയിലെത്തി കൊലപാതകം നടത്തിയത്. ആദ്യം ഒരാള്‍ എത്തി സിഗരറ്റ് ചോദിക്കുകയും, സിഗരറ്റ് വാങ്ങിയ ശേഷം ഇയാള്‍ കുറച്ചു ദൂരം മാറിനില്‍ക്കുകയും ചെയ്തു. ഇതിന് ശേഷം മൂന്നു പേര്‍ കാറില്‍ നിന്നിറങ്ങി വന്ന് മാങ്ങ ചോദിച്ചു. മാങ്ങയെടുക്കാനായി കടയ്ക്കകത്തേക്ക് പോയപ്പോഴാണ് രാമകൃഷ്ണനെ കടയ്ക്കകത്ത് വെച്ച് വെട്ടിക്കൊന്നത്. ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കാറില്‍ തന്നെ കടന്നുകളഞ്ഞു.

കഞ്ചാവിനും മദ്യത്തിനും അടിമകളായവരാണ് പ്രതികളെന്നും ഇവര്‍ പ്രതികളായ ചില മോഷണ കേസുകളെ കുറിച്ച് പോലീസിന് വിവരം നല്‍കിയതിന്റെ സംശയമാണ് കൊലയ്ക്ക് വഴിവെച്ചതെന്നുമാണ് സംശയിക്കുന്നത്. പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചതോടെ ഇവര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് രാമകൃഷ്ണനെ കടയില്‍ കയറി വെട്ടിക്കൊന്നത്. ദേഹമാസകലം വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരു എ ജെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

കൊലപാതക വിവരം അറിഞ്ഞ് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍, ഡി വൈ എസ് പി എം വി സുകുമാരന്‍, കുമ്പള സി ഐ വി വി മനോജ്, കുമ്പള എസ് ഐ ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. കറുത്ത കാറിലാണ് പ്രതികള്‍ എത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും മറ്റും പരിശോധനയ്ക്കായി കൊലപാതകം നടന്ന സ്ഥലത്തെത്തി.

വീടിനോട് ചേര്‍ന്നാണ് രാമകൃഷ്ണന്റെ ജി കെ സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് തൊട്ടടുത്തായി പുതിയ വീട് പണികഴിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഗൃഹപ്രവേശനം മെയ് 29ന് നടക്കാനാരിക്കെയാണ് രാമകൃഷ്ണ ക്രൂരമായി കൊല്ലപ്പെട്ടത്. മണ്ടേക്കാപ്പിലെ സുബമൂല്യ - ഭാഗ്യരഥി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: മനീഷ, ചിത്രാക്ഷ. സഹോദരങ്ങള്‍: ചന്തപ്പമൂല്യ, ലക്ഷ്മി, ശേഷപ്പ, ലീലാവതി, വാസന്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Related News: 

കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു

നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ രണ്ട് മൃഗീയ കൊലപാതകങ്ങള്‍; ഞെട്ടലോടെ ജനങ്ങള്‍
Keywords: Kumbala, Murder, Accuse, Police, Investigation, Kasaragod, Merchant, Bandiyod, Ramakrishna Moolya, Chevar.