Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇനിയും ഇത് സഹിക്കാന്‍ കഴിയില്ല; അടിക്കടിയുള്ള ഹര്‍ത്താല്‍ പ്രഖ്യാപനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി സമരത്തിലേക്ക്; കളക്ടര്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കും

ജില്ലയില്‍ ഏതെങ്കിലും അനിഷ്ട സംഭവം ഉണ്ടായാല്‍ ഉടനടി അതിനെതിരെ ജില്ലയില്‍ പ്രാദേശികമായും, ജില്ലാതലത്തിലും, മറ്റ് ജില്ലകളില്‍ ഉണ്ടായാല്‍ സംസ്ഥാനതലത്തിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അടിക്കടി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ കാരണം വ്യാപാരികളും, Kasaragod, Kerala, News, Harthal, Strike, District Collector, Meet, Programme.
കാസര്‍കോട്: (www.kasargodvartha.com 02/05/2017) അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ മൂലം സംസ്ഥാനത്തെ ജനങ്ങളും വ്യാപാരികളും പൊറുതിമുട്ടുമ്പോള്‍ ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുകയാണ് കാസര്‍കോട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. ഇതിന്റെ ആദ്യപടി എന്ന നിലയില്‍ ഉപവാസ സമരം നടത്താനും, പിന്നീട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ജില്ലയില്‍ ഏതെങ്കിലും അനിഷ്ട സംഭവം ഉണ്ടായാല്‍ ഉടനടി അതിനെതിരെ ജില്ലയില്‍ പ്രാദേശികമായും, ജില്ലാതലത്തിലും, മറ്റ് ജില്ലകളില്‍ ഉണ്ടായാല്‍ സംസ്ഥാനതലത്തിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അടിക്കടി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ കാരണം വ്യാപാരികളും, തൊഴിലാളികളും, പൊതുജനങ്ങളും ഏറെ വിഷമിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താല്‍ എന്നത് അവസാനത്തെ സമരായുധമായി കാണുന്നതിനു പകരം, ഒരു അനിഷ്ടസംഭവം നടന്നാല്‍ അതിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ രാഷ്ട്രീയ നിറം നല്‍കി ഉടനടി പ്രഖ്യാപിക്കുന്ന സമരമായി മാറിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Kasaragod, Kerala, News, Harthal, Strike, District Collector, Meet, Programme.

ഇടയ്ക്കിടെ ഉണ്ടാകുന്ന ഹര്‍ത്താല്‍ പ്രഖ്യാപനത്തിനെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുന്നതിനും, രാഷ്ട്രീയകക്ഷികളെ പുനര്‍ചിന്തനത്തിന് വിധേയമാക്കുന്നതിനും വേണ്ടി വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട്് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടേയും, പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കും.

മെയ് നാലിന് വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പുതിയ ബസ്റ്റാന്‍ഡിന് സമീപമുള്ള ഒപ്പ് മരച്ചുവട്ടിലാണ് ഉപവാസം. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ പ്രശസ്ത പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉപവാസം ഉദ്ഘാടനം ചെയ്യും.  വിവിധ സാമൂഹിക, സന്നദ്ധ സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

ഹര്‍ത്താലിനെതിരെ ജില്ലാ കളക്ടര്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെയും വ്യാപാരികളുടെയും യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ഷെരീഫ്, ജന. സെക്രട്ടറി ജോസ് തയ്യില്‍, നാഗേഷ് ഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Harthal, Strike, District Collector, Meet, Programme.